സൗരവ് ഗാംഗുലി ആശുപത്രി വിട്ടു

കോ​ൽ​ക്ക​ത്ത: നെ​ഞ്ചു​വേ​ദ​ന​യെ തു​ട​ർ​ന്ന് ആൻജിയോപ്ലാസ്റ്റിക്ക് വിധേയനായ മു​ന്‍ ഇ​ന്ത്യ​ന്‍ ക്യാ​പ്റ്റ​നും ബി​സി​സി​ഐ പ്ര​സി​ഡ​ന്‍റു​മാ​യ സൗ​ര​വ് ഗാം​ഗു​ലി കോ​ല്‍​ക്ക​ത്ത​യി​ലെ വു​ഡ്‌​ലാ​ന്‍​ഡ്സ് ആ​ശു​പ​ത്രി വി​ട്ടു. തന്നെ ചികിത്സിച്ച ഡോക്ടർമാർക്കും നേരിട്ടും അല്ലാതെയുമായി കൂടെ നിന്ന എല്ലാവർക്കും ന​ന്ദി പ​റ​യു​ന്ന​താ​യി ഗാം​ഗു​ലി പ്ര​തി​ക​രി​ച്ചു. ഗാംഗുലിയുടെ ആരോഗ്യസ്ഥിതി സാ​ധാ​ര​ണ​ഗ​തി​യി​ലാ​യെന്ന്​ ആ​ശു​പ​ത്രി അ​ധി​കൃ​ത​രും അ​റി​യി​ച്ചു.വീ​ട്ടി​ലേ​ക്ക് മാ​റ്റി​യാ​ലും പ്ര​ത്യേ​ക മെ​ഡി​ക്ക​ൽ സം​ഘം എ​ല്ലാ ദി​വ​സ​വും അദ്ദേഹത്തിൻറെ ആ​രോ​ഗ്യ​നി​ല വി​ല​യി​രു​ത്തും.

ശ​നി​യാ​ഴ്‌​ച രാ​വി​ലെ 11 മ​ണി​യോ​ടെ വീ​ട്ടി​ലെ ജിം​നേ​ഷ്യ​ത്തി​ല്‍ പ​രി​ശീ​ല​ന​ത്തി​ടെ​യാ​ണ് സൗ​ര​വ് ഗാം​ഗു​ലി​ക്ക് ഹൃ​ദ​യാ​ഘാ​തം അ​നു​ഭ​വ​പ്പെ​ട്ട​ത്. തു​ട​ർ​ന്ന് അ​ടി​യ​ന്ത​ര ആ​ൻ​ജി​യോ​പ്ലാ​സ്റ്റി​ക്ക് വി​ധേ​യ​നാ​ക്കി​യി​രു​ന്നു.