നവജാതശിശുവിനെ കഴുത്തുഞെരിച്ചു കൊന്ന അമ്മ അറസ്റ്റിൽ

​കാസർഗോഡ്: കാ​സ​ർ​ഗോ​ഡ് ചെ​ടേ​ക്കാ​ലിൽ​ ന​വ​ജാ​ത ശി​ശു​വി​നെ കൊ​ല​പ്പെ​ടു​ത്തി​യ അ​മ്മ അ​റ​സ്റ്റി​ൽ.
.ചെടേക്കാൽ സ്വദേശി ശാഹിനയെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. ഇയർഫോൺ ഉപയോഗിച്ച് കുഞ്ഞിനെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തുകയായിരുന്നു. ശേഷം തുണിയിൽ പൊതിഞ്ഞ് മൃതദേഹം ഉപേക്ഷിച്ചു. കഴിഞ്ഞ ഡിസംബർ 15 നായിരുന്നു കേസിനാസ്പദമായ സംഭവം.
രക്തസ്രാവം ഉണ്ടായതിനെ തുടർന്ന് യുവതിയെ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. തുടർന്നാണ് ഏതാനും ദിവസങ്ങൾക്ക് മുൻപ് ഇവർ പ്രസവിച്ചതായി പുറംലോകമറിയുന്നത്
. ഡോ​ക്ട​റി​ല്‍ നി​ന്നാ​ണ് ഭ​ര്‍​ത്താ​വ് പോ​ലും ഭാ​ര്യ​യു​ടെ പ്ര​സ​വ വി​വ​രം അ​റി​യു​ന്ന​ത്.

തു​ട​ർ​ന്ന് ന​ട​ത്തി​യ അന്വേഷണത്തിൽ കുഞ്ഞിൻറെ അമ്മ കുറ്റം സമ്മതിച്ചു. ഭ​ർ​ത്താ​വി​നോ​ടു​ള്ള വൈ​രാ​ഗ്യ​മാ​ണ് കൊ​ല​യ്ക്ക് കാ​ര​ണ​മെ​ന്നാ​ണ് സൂ​ച​ന. ചെറിയ വയർ കഴുത്തിൽ കുരുങ്ങിയ താണ് കുഞ്ഞിൻറെ മരണകാരണമെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ട് പറയുന്നു.