ഹൈസ്കൂൾ വിദ്യാർത്ഥികളും സ്കൂൾ  ജീവനക്കാരും കോവിഡ് പ്രതിരോധ വാക്സിനേഷനായി രജ്സ്റ്റർ ചെയ്യണം

0
21

കുവൈത്ത് സിറ്റി: രാജ്യത്തെ  ഹൈസ്കൂൾ വിദ്യാർത്ഥികളും എല്ലാ സ്കൂളുകളിലെയും  ജീവനക്കാരും കോവിഡ് പ്രതിരോധ വാക്സിനേഷനായി ആരോഗ്യ മന്ത്രാലയ വെബ്സൈറ്റിൽ ഉടനടി രജിസ്റ്റർ ചെയ്യണമെന്ന് നിർദ്ദേശവുമായി വിദ്യാഭ്യാസ മന്ത്രാലയം. ആരോഗ്യ മന്ത്രാലയം വിദ്യാഭ്യാസ മന്ത്രാലയവുമായി ഏകോപിപ്പിച്ച് സെക്കൻഡറി സ്കൂൾ വിദ്യാർത്ഥികളെയും  സ്ക്കൂൾ ജീവനക്കാരെയും വാക്സിനേഷന് മുൻ‌ഗണനാ വിഭാഗങ്ങളിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.

ഒരു തൊഴിൽ രേഖപ്പെടുത്തുന്നതിനുള്ള കോളത്തിൽ ‘വിദ്യാഭ്യാസ മന്ത്രാലയം’ ഇന്ന് രേഖപ്പെടുത്തണമെന്നും നിർദേശംം നൽകിയതായി പ്രാദേശിക  ദിനപത്രം റിപ്പോർട്ട്  ചെയ്തു. വിദ്യാർത്ഥികളും ജോലിക്കാരും രജിസ്റ്റർ ചെയ്തുകഴിഞ്ഞാൽ ഉടൻ അപ്പോയിമെൻറ് ലഭിക്കുമെന്നും വിദ്യാഭ്യാസ മന്ത്രാലയം സ്ഥിരീകരിച്ചു.