അഞ്ചുവയസുകാരിയെ പീഡിപ്പിക്കാൻ ശ്രമം; കർണാടകയിൽ യുവാവിനെ സ്ത്രീകൾ മരത്തിൽ കെട്ടിയിട്ട് മർദിച്ചു

0
12

ബെംഗളൂരു: കർണാടകയിലെ അഞ്ചുവയസുകാരിയെ പീഡിപ്പിക്കാൻ ശ്രമിച്ച യുവാവിനെ നാട്ടുകാരായ സ്ത്രീകൾ മരത്തിൽ കെട്ടിയിട്ട് മർദിച്ചു. തുംകുരു താലൂക്കിലെ അരകേരെ ഗ്രാമത്തിലാണ് സംഭവം നടന്നത്. നാട്ടുകാരായ സ്ത്രീകൾ സാഹിൽ എന്ന യുവാവിനെയാണ് കെട്ടിയിട്ട് മർദ്ദിച്ചത്. സംഭവത്തിന്‍റെ ദൃശ്യങ്ങളടക്കം പുറത്തുവന്നിട്ടുണ്ട്. യുവാവ് പീഡിപ്പിക്കാൻ ശ്രമിക്കുന്നതിനിടെ പരിക്കേറ്റ പെൺകുട്ടിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സംഭവത്തിൽ സാഹിൽ എന്ന യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തു.