വിലക്കയറ്റം നിയന്ത്രിക്കാനുള്ള നടപടികളുമായി കുവൈത്ത് വാണിജ്യ മന്ത്രാലയം

കുവൈത്ത് സിറ്റി:  വിലക്കയറ്റം പിടിച്ചു നിർത്തുന്നതിന് ആവശ്യമായ നടപടികളുടെ ഭാഗമായി വാണിജ്യ, വ്യവസായ മന്ത്രാലയം വെബ്‌സൈറ്റിൽ സാധനങ്ങളുടെ വില വിവര പട്ടിക പ്രസിദ്ധീകരിച്ചു. വാണിജ്യ-വ്യവസായ മന്ത്രാലയം പുറത്തിറക്കിയ പ്രസ്താവന അനുസരിച്ച് ഉപഭോക്താക്കൾക്ക് മന്ത്രാലയത്തിൻ്റെ ഔദ്യോഗിക വെബ്സൈറ്റിൽ കയറി (www.moci.gov.kw/en) സഹകരണ സംഘങ്ങളിലും സൂപ്പർമാർക്കറ്റുകളിലും മറ്റ് ഔട്ട്‌ലെറ്റുകളിലും വിൽപ്പന നടത്തുന്ന സാധനങ്ങളുടെ അടിസ്ഥാന  വില പരിശോധിക്കാം.

കൃത്രിമ വിലക്കയറ്റം തടയാനുള്ള ശ്രമത്തിന്റെ ഭാഗമായി, സഹകരണ സംഘങ്ങൾ സ്ഥിരമായി നൽകുകയും പുതുക്കുകയും ചെയ്യുന്ന വിലവിവരങ്ങൾ മന്ത്രാലയം നിരീക്ഷിക്കുകയും സൂക്ഷ്മപരിശോധന നടത്തുകയും ചെയ്യുന്നുണ്ട്.