സംസ്ഥാനത്ത് ഓട്ടോ ടാക്‌സി നിരക്കുകള്‍ വര്‍ധിക്കും

taxi

സംസ്ഥാനത്ത് ബസ് ഓട്ടോ, ടാക്‌സി നിരക്കുകള്‍ ഉയർത്തും.  നിരക്ക് വര്‍ദ്ധിപ്പിക്കുന്നതുമായി ബന്ധപ്പെട്ട് ഗതാഗത മന്ത്രി ആന്റണി രാജു ജസ്റ്റിസ് രാമചന്ദ്രന്‍ കമ്മിറ്റിയുമായി ചര്‍ച്ച ചെയ്ത ശേഷമാണ് ഇക്കാര്യം അറിയിച്ചത്. . ചാര്‍ജ് വര്‍ദ്ധന സംബന്ധിച്ച് അന്തിമ തീരുമാനം  ജസ്റ്റിസ് രാമചന്ദ്രന്‍ കമ്മിറ്റിയുമായി സർക്കാർ ചർച്ച നടത്തിയ ശേഷം ആയിരിക്കും. ഓട്ടോ മിനിമം ചാര്‍ജ് 25 ല്‍ നിന്ന് 30 ആകും. അവസാനം ഓട്ടോ ടാക്‌സി ചാര്‍ജ് കൂട്ടിയത് നാല് കൊല്ലം മുമ്പാണെന്നും അതിന് ശേഷം പെട്രോള്‍, ഡീസല്‍ വിലയില്‍ വലിയ വര്‍ദ്ധനയുണ്ടായതായും മന്ത്രി പറഞ്ഞു.