കു​വൈ​റ്റ്- ​സൗ​ദി റെ​യി​ൽ​വേ ലി​ങ്ക് പ്രോ​ജ​ക്റ്റ്; ക​ൺ​സ​ൾ​ട്ടി​ങ് സേ​വ​ന​ങ്ങ​ൾ​ക്ക് സ്റ്റേ​റ്റ് ഓ​ഡി​റ്റ് ബ്യൂ​റോ അനുമതി നൽകി

0
22

കുവൈറ്റ് സിറ്റി: കുവെെറ്റ്- സൗദി റെയിൽവേ ലിങ്ക് പ്രോജക്ടിനായി കൺസൾട്ടിങ് സേവനങ്ങൾക്ക് സ്റ്റേറ്റ് ഓഡിറ്റ് ബ്യൂറോ അനുമതി നൽകിയതായി കുവെെറ്റ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.റിയാദിനും കുവെെറ്റ് സിറ്റിക്കും ഇടയിൽ ആണ് അതിവേഗ ട്രെയിൽ ഗതാഗതം വരുന്നത്. വളരെ പ്രതിക്ഷയോടെയാണ് സ്വദേശികളും വിദേശികളും ഈ പദ്ധതിയെ കാണുന്നത്. പദ്ധതിയുമായി ബന്ധപ്പെട്ട് സാമ്പത്തിക, സാങ്കേതിക സാധ്യത പഠനങ്ങൾ എല്ലാം പൂർത്തിയാക്കിയതായി ഓഡിറ്റ് ബ്യൂറോ വ്യക്തമാക്കി. പൊതുമരാമത്ത് മന്ത്രാലയം കരാർ രേഖകൾ പൂർത്തിയാക്കി ഓഡിറ്റ് ബ്യൂറോയുടെ അംഗീകരത്തിന് നൽകിയിരുന്നു. ഇതാണ് ഇപ്പോൾ അനുമതിയായിരിക്കുന്നുവെന്ന റിപ്പോർട്ട് പുറത്തുവരുന്നത്.പദ്ധതി നടപ്പിലാക്കാൻ വേണ്ടിയുള്ള സാധ്യത പഠനങ്ങൾ നടത്തിയിരുന്നു. ഇതിന് വേണ്ടി ഫ്രഞ്ച് കമ്പനിയായ സിസ്ട്രയെ തെരഞ്ഞെടുത്തത്. ആറ് മാസത്തിനുള്ളില്‍ സിസ്ട്ര സാധ്യതാപഠനം പൂർത്തിയക്കണം എന്നാണ് നൽകിയിരിക്കുന്ന നിർദേശം. ഗൾഫ് മേഖലയെ ആകെ ബന്ധിപ്പിക്കുന്ന വാണിജ്യ, പാസഞ്ചർ ട്രെയിൻ സർവിസ് ശൃംഖലയുടെ ഭാഗമാകുന്നതാണ് പദ്ധതി