ഗാർഹികാവശ്യത്തിനുള്ള പാ​ച​ക വാ​ത​ക​ വി​ല​ കൂ​ട്ടി

ഗാർഹിക ആവശ്യങ്ങൾക്കുള്ള ഗ്യാസ് സി​ലി​ണ്ട​റി​ന് 50 രൂ​പ കൂ​ടി. കൊ​ച്ചി​യി​ലെ പു​തി​യ വി​ല 956 രൂ​പ. 5 കി​ലോ​യു​ടെ ചെ​റി​യ സി​ലി​ണ്ട​റി​ന്‍റെ വി​ല 13 രൂ​പ കൂ​ടി 352 രൂ​പ​യാ​യി.  വാ​ണി​ജ്യ ആ​വ​ശ്യ​ത്തി​നു​ള്ള സി​ല​ണ്ട​റി​ന്‍റെ വി​ല​ നേരത്തെ വർധിപ്പിച്ചിരുന്നു .  ഇ​ന്ധ​ന​വി​ല വ​ർ​ധ​ന​വി​ന് പി​ന്നാ​ലെ പാ​ച​ക വാ​ത​ക വി​ല​യും കൂ​ട്ടിയത്. പെ​ട്രോ​ൾ ലി​റ്റ​റി​ന് 88 പൈ​സ​യും ഡീ​സ​ലി​ന് 85 പൈ​സ​യു​യി വർദ്ധിപ്പിച്ചത്ചൊ വ്വാഴ്ച മുതൽ നിലവിൽ വന്നിരുന്നു.
കൊ​ച്ചി​യി​ൽ പെ​ട്രോ​ൾ ലി​റ്റ​റി​ന് 105.18 രൂ​പ​യും ഡീ​സ​ലി​ന് 92.40 രൂ​പ​യു​മാ​ണ് പു​തി​യ വി​ല. തി​രു​വ​ന​ന്ത​പു​ര​ത്ത് പെ​ട്രോ​ളി​ന് 107.31 രൂ​പ​യും ഡീ​സ​ലി​ന് 94.41 രൂ​പ​യു​മാ​ണ് വി​ല. കോ​ഴി​ക്കോ​ട്ട് പെ​ട്രോ​ള്‍ 105.45 രൂ​പ​യും ഡീ​സ​ലി​ന് 92.61 രൂ​പ​യു​മാ​ണ് നി​ര​ക്ക്.

ക്രൂ​ഡ് ഓ​യി​ല്‍ വി​ല​യി​ലും വ​ന്‍ വ​ർ​ധ​ന​വ് ഉ​ണ്ടാ​യി​ട്ടു​ണ്ട്. ലോ​ക വി​പ​ണി​യി​ൽ ഒ​റ്റ ദി​വ​സം ഏ​ഴ് ശ​ത​മാ​നം വ​ര്‍​ധ​ന​വാ​ണ് ഉ​ണ്ടാ​യി​രി​ക്കു​ന്ന​ത്. യു​ക്രെ​യ്ൻ- റ​ഷ്യ യു​ദ്ധ​ത്തെ തു​ട​ർ​ന്ന് ആ​ഗോ​ള വി​പ​ണി​യി​ല്‍ എ​ണ്ണ​വി​ല ഉയർന്നിരുന്നു എന്നാൽ അ​ഞ്ചു സം​സ്ഥാ​ന​ങ്ങ​ളി​ലെ നി​യ​മ​സ​ഭ തെ​ര​ഞ്ഞെ​ടു​പ്പ് കാരണം രാ​ജ്യ​ത്ത് ഇ​ന്ധ​ന​വി​ല മാ​റ്റ​മി​ല്ലാ​തെ തു​ട​രു​ക​യാ​യി​രു​ന്നു.