മുസ്ലിം ലീഗ്‌ സ്ഥാപക ദിന സമ്മേളനം സംഘടിപ്പിച്ചു

0
25

കുവൈത്ത് കെ.എം.സി.സി. കാസറഗോഡ് മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ മുസ്ലിം ലീഗ് സ്ഥാപക ദിന സമ്മേളനവും സംസ്ഥാന-ജില്ല ഭാരവാഹികൾക്കുള്ള സ്വികരണവും സംഘടിപ്പിച്ചു. അബ്ബാസിയ ഫോക് ഓഡിറ്റോറിയത്തിൽ സുബൈർ അഹമദിന്റെ ഖിറാഹത്തോടെ ആരംഭിച്ച സമ്മേളനത്തിൽ കബീർ തളങ്കര അധ്യക്ഷതവഹിച്ചു. കുവൈത്ത് കെഎംസിസി സംസ്ഥാന പ്രസിഡണ്ട്‌ ഷറഫുദ്ദീൻ കണ്ണേത്ത് ഉദ്ഘടനം ചെയ്തു. പതിറ്റാണ്ടുകളായി കുവൈറ്റിന്റെ മണ്ണിൽ കഷ്ടപെട്ടു ഒടുവിൽ നിസ്സഹായാരായ പ്രവർത്തകർ പറഞ്ഞറിയിക്കാനാവാത്ത മനോവിഷമത്തോടെ, നിർബന്ധിതമായ സാഹചര്യത്തിൽ പ്രവാസജീവിതമനിപ്പിച്ച്‌ നാട്ടിലേക്ക്‌ മടങ്ങുന്ന അവർക്കൊരു താങ്ങായി കുവൈറ്റ് കെഎംസിസി ആരംഭിച്ച വെൽഫെയർ സ്കീമിന്റെ മണ്ഡല തല ഉദ്‌ഘാടനം ശറഫുദ്ധീൻ കണ്ണേത്ത്, ഉസ്മാൻ അബ്ദുള്ളയ്ക്ക്‌ നൽകി നിർവഹിച്ചു. ഇ കെ മുസ്തഫ കോട്ടപ്പുറം മുഖ്യ പ്രഭാഷണം നടത്തി. സംസ്ഥാന ജനറൽ സെക്രട്ടറി എം കെ അബ്ദുൽ റസാഖ്, ട്രഷറർ എം ആർ നാസർ, റസാഖ് അയ്യൂർ, ജില്ല പ്രസിഡണ്ട്‌ അലി മാണിക്കോത്ത്, ജന. സെക്രട്ടറി അബ്ദുള്ള കടവത്ത്, കെ ട്ടി പി അബ്ദുൽ റഹ്‌മാൻ എന്നിവർ സംസാരിച്ചു. മാർച്ച്‌ 29ന് റിഗ്ഗായിൽ നടക്കുന്ന ഹമീദലി ഷംനാട് മെമ്മോറിയൽ ക്രിക്കറ്റ്‌ ടൂർണമെന്റിന്റെ പോസ്റ്റർ ചടങ്ങിൽ സംസ്ഥാന ജന. സെക്രട്ടറി എം.കെ.അബ്ദുൾ റസാഖ് പേരാമ്പ്ര റഹിം ചെർക്കളയ്ക്ക്‌ നൽകി പ്രകാശനം ചെയ്തു. മണ്ഡലം ജനറൽ സെക്രട്ടറി അസീസ് തളങ്കര സ്വാഗതവും ട്രഷറർ അഹ്‌മദ്‌ ഖാസി നന്ദിയും പറഞ്ഞു