കുവൈത്ത് NCCAL സെക്രട്ടറി ജനറലുമായി അംബാസിഡർ കൂടിക്കാഴ്ച നടത്തി

കുവൈത്ത് സിറ്റി: അംബാസഡർ സിബി ജോർജ് കുവൈത്ത് NCCAL സെക്രട്ടറി ജനറൽ കമേൽ അൽ അബ്ദുൽ ജലീലുമായി കൂടിക്കാഴ്ച നടത്തി.
ഇരു രാജ്യങ്ങളും തമ്മിലുള്ള ഉഭയകക്ഷി ബന്ധം മെച്ചപ്പെടുത്തുന്നതിനുള്ള വഴികളും സാംസ്കാരിക ഇടപെടൽ സംബന്ധിച്ചും, ഇന്ത്യയും കുവൈത്തും തമ്മിലുള്ള നയതന്ത്ര ബന്ധം സ്ഥാപിച്ചതിന്റെ 60-ാം വാർഷികത്തിന്റെ ഒരു വർഷം നീണ്ടുനിൽക്കുന്ന ആഘോഷങ്ങൾ, തുടങ്ങി പരസ്പര താൽപ്പര്യമുള്ള വിഷയങ്ങളെപ്പറ്റി ചർച്ച ചെയ്തു.