“ആരോഗ്യത്തിന് പുതുചിറക്” – മഹബൂലയിൽ മെട്രോ സൂപ്പർ മെഡിക്കൽ കെയർ; കുറഞ്ഞ നിരക്കിൽ ലോകോത്തര ചികിത്സ

0
12

കുവൈത്ത് സിറ്റി : കുവൈത്തിലെ ആരോഗ്യരംഗത്ത് പരിചരണം, കരുതൽ, ചികിത്സ എന്നിവയുടെ പര്യായമായ മെട്രോ മെഡിക്കൽ ഗ്രൂപ്പ് തങ്ങളുടെ സേവന വ്യാപ്തി കൂടുതൽ ശക്തിപ്പെടുത്തി ഒമ്പതാമത്തെ ശാഖയായ “ സൂപ്പർ മെഡിക്കൽ കെയർ” മഹാബൂലയിൽ ആരംഭിക്കുന്നു. മഹാബൂല ബ്ലോക്ക് 2, സ്ട്രീറ്റ് 10-ൽ പ്രവർത്തനം ആരംഭിക്കുന്ന ഈ പുതിയ ആരോഗ്യകേന്ദ്രം, പ്രദേശവാസികൾക്ക് ഏറ്റവും ആധുനിക സൗകര്യങ്ങളോടുകൂടിയ ചികിത്സാ സേവനങ്ങൾ കുറഞ്ഞ ചെലവിൽ ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെ രൂപകൽപ്പന ചെയ്തതാണ്. 2026 മേയ് 1-നാണ് തുറന്നു പ്രവർത്തനമാരംഭിക്കുന്നത്. ലോകമെമ്പാടുമുള്ള തൊഴിലാളികളുടെ സംഭാവനകളെ ആദരിക്കുന്ന തൊഴിലാളി ദിനത്തോടനുബന്ധിച്ച് തുടക്കം കുറിക്കുന്നത് പ്രവാസി തൊഴിലാളികൾ ഉൾപ്പെടെയുള്ള സമൂഹത്തിന്റെ ആരോഗ്യസുരക്ഷ ഉറപ്പാക്കാനുള്ള പ്രതിബദ്ധതയോടെയാണെന്നു അധികൃതർ വ്യക്തമാക്കി.രാവിലെ 7 മണി മുതൽ രാത്രി 12 മണിവരെ സേവനം ലഭ്യമായിരിക്കും.

ഉദ്ഘാടനത്തോടനുബന്ധിച്ച് പൊതുജനങ്ങൾക്ക് ഏറെ പ്രയോജനകരമായ ആകർഷക ഓഫറുകളും പ്രഖ്യാപിച്ചിട്ടുണ്ട്. മേയ് 1 മുതൽ മേയ് 31 വരെ എല്ലാ ഡോക്ടർമാരുടെയും കൺസൾട്ടേഷൻ ഫീസ് വെറും 1 കെ.ഡി. മാത്രമായിരിക്കും. സാധാരണയായി ഉയർന്ന നിരക്കിലുള്ള കൺസൾട്ടേഷൻ സേവനങ്ങൾ ഈ നിരക്കിൽ ലഭ്യമാകുന്നത്, കുറഞ്ഞ വരുമാനമുള്ള കുടുംബങ്ങൾക്കും തൊഴിലാളികൾക്കും വലിയ സഹായമായിരിക്കും. തുടർന്ന് ജൂൺ 1 മുതൽ ജൂലൈ 31 വരെ കൺസൾട്ടേഷൻ ഫീസ് വെറും 2 കെ.ഡി. മാത്രമായിരിക്കും. കൂടാതെ എല്ലാ ചികിത്സാ നടപടികൾക്കും 25 ശതമാനം ഇളവും ലഭ്യമാക്കുന്നതോടെ, വിവിധ ചികിത്സകൾ കൂടുതൽ ആളുകൾക്ക് ലഭ്യമാകുന്ന സാഹചര്യം സൃഷ്ടിക്കപ്പെടുന്നു.

ഇതിനൊപ്പം, മേയ് 1 മുതൽ ഫാർമസി, ഓപ്റ്റിക്കൽ സേവനങ്ങൾക്കും പ്രത്യേക ഓഫറുകൾ പ്രഖ്യാപിച്ചിട്ടുണ്ട്. മരുന്നുകൾ, കണ്ണടകൾ, ദൃശ്യപരിശോധനകൾ എന്നിവയിൽ ലഭിക്കുന്ന വിലക്കുറവ്, രോഗികളുടെ ചെലവ് ഗണ്യമായി കുറയ്ക്കാൻ സഹായിക്കും. ഈ ഓഫറുകൾ, ഒരു ആരോഗ്യകേന്ദ്രം എന്നതിലുപരി ഒരു സമഗ്ര ആരോഗ്യപരിചരണ പങ്കാളിയായി മാറാനുള്ള മെട്രോ മെഡിക്കൽ ഗ്രൂപ്പിന്റെ ദൗത്യത്തെ ശക്തിപ്പെടുത്തുന്നു.

സമൂഹത്തിന്റെ ആരോഗ്യ സുരക്ഷയെ മുൻനിർത്തി, ഗുണമേന്മയും ലഭ്യതയും ഒരുമിപ്പിക്കുന്ന ഈ സംരംഭം, മഹാബൂലയിലെ ആരോഗ്യരംഗത്ത് ഒരു പുതിയ മാറ്റത്തിന് തുടക്കമാകുമെന്നാണ് വിലയിരുത്തൽ.പ്രവാസി സമൂഹം കൂടുതലായി താമസിക്കുന്ന മഹബൂല പോലുള്ള പ്രദേശങ്ങളിൽ, ഗുണമേന്മയുള്ളതും ചെലവുകുറഞ്ഞതുമായ ആരോഗ്യ സേവനങ്ങൾക്കുള്ള ആവശ്യകത വളരെ കൂടുതലാണ്. ഈ ആവശ്യകത മനസ്സിലാക്കി, വിവിധ സ്പെഷ്യാലിറ്റികളിൽ പരിചയസമ്പന്നരായ ഡോക്ടർമാരുടെ സേവനം, സമഗ്രമായ പരിശോധനാ സംവിധാനങ്ങൾ, അടിയന്തര ചികിത്സാ സൗകര്യങ്ങൾ, ഫാർമസി, ഓപ്റ്റിക്കൽ വിഭാഗങ്ങൾ എന്നിവയെല്ലാം ഒരേ കുടക്കീഴിൽ ഒരുക്കിയിരിക്കുന്നതാണ് “മെട്രോ സൂപ്പർ മെഡിക്കൽ കെയർ”. കൂടാതെ, രോഗികൾക്ക് സൗകര്യപ്രദമായ സമയം, വേഗത്തിലുള്ള സേവനം, വിശ്വസനീയമായ മെഡിക്കൽ പരിചരണം എന്നിവയും മെട്രോയുടെ പ്രധാന സവിശേഷതകളായിരിക്കും.

മെട്രോ മെഡിക്കൽ ഗ്രൂപ്പിന്റെ ഈ സംരംഭം, “എല്ലാവർക്കും ആരോഗ്യസംരക്ഷണം” എന്ന ആശയം യാഥാർത്ഥ്യമാക്കുന്ന ഒരു സാമൂഹിക ഇടപെടലാണെന്നും, സാമ്പത്തികമായി പിന്നോക്കം നിൽക്കുന്നവർക്കും ഗുണമേന്മയുള്ള ചികിത്സ ലഭ്യമാക്കുക എന്നതാണ് , പുതിയ ശാഖകൾ ആരംഭിക്കുന്നതിലൂടെ ലക്ഷ്യമിടുന്നതെന്നും മെട്രോ മാനേജ്‌മന്റ് പറഞ്ഞു.