വിദ്യാർത്ഥികളിൽ ദേശസ്നേഹം വളർത്തി ഐസിഎസ്കെയിൽ ‘അൽ അർഫജ്’ മത്സരങ്ങൾ സംഘടിപ്പിച്ചു

0
16

കുവൈത്ത് സിറ്റി : കുവൈത്തിലെ ഇന്ത്യൻ കമ്മ്യൂണിറ്റി സ്കൂൾ (ICSK) ‘അൽ അർഫജ്’ പുഷ്പത്തെ ആസ്പദമാക്കി വിവിധ മത്സരങ്ങൾ സംഘടിപ്പിച്ചു. കുവൈത്തിന്റെ ദേശീയപുഷ്പമായ അൽ അർഫജ് ഐക്യം, സഹനശേഷി, ദേശസ്നേഹം എന്നിവയുടെ പ്രതീകമായാണ് അവതരിപ്പിച്ചത്. ‘One Country, One People, One Heart – We Are Kuwait’ എന്ന പ്രമേയത്തിൽ ക്ലാസ് 10–12 വിദ്യാർത്ഥികൾക്കായി വീഡിയോ നിർമ്മാണ മത്സരവും ക്ലാസ് 6–9 വിദ്യാർത്ഥികൾക്കായി മെസേജ് കാർഡ് നിർമ്മാണ മത്സരവും നടത്തി.

വീഡിയോ മത്സരത്തിൽ ക്ലാസ് 11Gയിലെ സ്റ്റീവ് ഫിലിപ്പ് ബ്ലെസ്സൺ ഒന്നാം സ്ഥാനവും, ക്ലാസ് 12Gയിലെ ഹുസൈൻ ഫലാസിയ രണ്ടാം സ്ഥാനവും, ക്ലാസ് 10Gയിലെ റൈഹാൻ സൈദ് സെഡ്ജി മൂന്നാം സ്ഥാനവും നേടി. കാർഡ് നിർമ്മാണ മത്സരത്തിൽ 66 എൻട്രികൾ ലഭിച്ചു. ക്ലാസ് 6–7 വിഭാഗത്തിൽ ഏരിയൽ സിമി മാത്യൂസ് ഒന്നാം സ്ഥാനവും, ആയിഷ റഹ്മത്തുള്ള രണ്ടാം സ്ഥാനവും, മദിഹ ഫാത്മി മൂന്നാം സ്ഥാനവും നേടി. ക്ലാസ് 8–9 വിഭാഗത്തിൽ ആഞ്ചൽ മരിയ സുബിൻ ഒന്നാം സ്ഥാനവും, സാർത്ഥക് കരേക്കർ, ശ്രീഭാഗ്യ ശ്രീജിത്ത് എന്നിവർ രണ്ടാം സ്ഥാനവും, മീനാക്ഷി വാര്യർ മൂന്നാം സ്ഥാനവും നേടി. ഓൺലൈൻ പഠനത്തിനിടയിലും വിദ്യാർത്ഥികൾ ആവേശത്തോടെ പങ്കെടുത്ത ഈ മത്സരങ്ങൾ അവരുടെ സൃഷ്ടിപരതയും കുവൈത്തിനോടുള്ള ബന്ധവും പ്രകടമാക്കി. വിദ്യാർത്ഥികളിൽ സംസ്കാരബോധവും ഐക്യബോധവും വളർത്തുന്നതിൽ ഈ സംരംഭം വിജയകരമായതായി സ്കൂൾ അധികൃതർ അറിയിച്ചു.

The Indian Community School, Kuwait organized a series of creative competitions in the month of April, bringing together students across different grade levels to celebrate the Al Arfaj flower—Kuwait’s national flower and a powerful symbol of unity, resilience, and appreciation for the nation’s rich natural heritage. As part of this initiative, the school conducted the ‘My Kuwait – Video Making Competition’ for students of Classes 10 to 12 and ‘My Kuwait – Message Card – Making Competition’ for classed VI to IX under the inspiring theme ‘One Country, One People, One Heart – We Are Kuwait’. The Al Arfaj flower, which served as the heart of both competitions, holds deep national significance. It symbolizes strength, resilience, and gratitude toward frontline heroes in the military, medical, and emergency services who continue to serve the nation with unwavering dedication.Despite the challenges of online learning, students participated with remarkable enthusiasm. The video-making competition showcased impressive digital creativity, storytelling, and technical skill, with students expressing their love, respect, and connection to Kuwait in meaningful ways. The winners were Steve Philip Blesson of Class 11G, who secured first place, followed by Hussain Phalasiya of Class 12G in second place, and Raihaan Zaid Sedji of Class 10G in third place, with their entries standing out for originality, presentation, and meaningful depiction of Kuwait’s spirit.