കുവൈത്തിൽ ചൂട് കനക്കുന്നു; ഉച്ചസമയത്തെ ജോലി വിലക്ക് അവസാനിച്ചു

0
11

കുവൈത്ത് സിറ്റി: തുറസ്സായ സ്ഥലങ്ങളിൽ ഉച്ചസമയത്ത് ജോലി ചെയ്യുന്നതിനുള്ള വിലക്ക് ഔദ്യോഗികമായി അവസാനിച്ചെങ്കിലും കുവൈത്തിൽ അതിശക്തമായ ചൂട് കാലാവസ്ഥയാണ് അനുഭവപ്പെടുന്നത്.

കുവൈത്ത് അന്താരാഷ്ട്ര വിമാനത്താവളത്തിൽ തിങ്കളാഴ്ച 44°C, ചൊവ്വാഴ്ച 45°C, ബുധൻ, വ്യാഴം ദിവസങ്ങളിൽ 47°C വരെ താപനില ഉയരാൻ സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു.

കടുത്ത ചൂടിൽ നിന്ന് പുറംജോലി ചെയ്യുന്ന തൊഴിലാളികളെ സംരക്ഷിക്കുന്നതിനായി ഏർപ്പെടുത്തിയിരുന്ന ഉച്ചസമയ ജോലി വിലക്ക് അവസാനിച്ചതിന് പിന്നാലെയാണ് ഉയർന്ന താപനില തുടരുന്നത്. വരും ദിവസങ്ങളിലും അതിശക്തമായ ചൂട് തുടരുമെന്നാണ് കാലാവസ്ഥാ പ്രവചനം.