കുവൈത്ത് സിറ്റി : ‘എക് പേഡ് മാ കെ നാം’ ക്യാമ്പെയ്‌നിന്റെ ഭാഗമായി സാൽമിയ ഗാർഡനിൽ ഇന്ത്യൻ എംബസിയും ദാവൂദി ബോഹ്രാ കമ്മ്യൂണിറ്റിയും ചേർന്ന് വൃക്ഷതൈ നട്ടുപിടിപ്പിക്കൽ നടത്തി. അംബാസഡർ പരമിത ത്രിപാഠിയുടെ നേതൃത്വത്തിൽ 450 കാഫ് മര്യം തൈകളും 11 അക്കേഷ്യ ഗലേറ്റിയ മരങ്ങളും നട്ടു.100ലധികം സമൂഹാംഗങ്ങളും പ്രാദേശിക ഉദ്യോഗസ്ഥരും പങ്കെടുത്ത പരിപാടി ‘പ്രോജക്റ്റ് റൈസ്’ പദ്ധതിയുടെ ഭാഗമായിരുന്നു. 2024ൽ പ്രധാനമന്ത്രി നരേന്ദ്ര മോദി ആരംഭിച്ച ഈ ക്യാമ്പെയ്ൻ പരിസ്ഥിതി സംരക്ഷണത്തോടൊപ്പം അമ്മമാരോടുള്ള ആദരവും മുന്നോട്ട് വയ്ക്കുന്നതാണ്. പരിപാടിയിൽ സംസാരിച്ച അംബാസഡർ, സമൂഹ അധിഷ്ഠിത പ്രവർത്തനങ്ങളുടെ പ്രാധാന്യം ചൂണ്ടിക്കാട്ടി. കുവൈത്തിൽ ഈ ക്യാമ്പെയ്ൻ കൂടുതൽ വ്യാപിപ്പിക്കുമെന്ന് അവർ അറിയിച്ചു. സാൽമിയ ഗാർഡനിൽ നടന്ന ഈ പ്രവർത്തനം പരിസ്ഥിതി സംരക്ഷണത്തിനും സമൂഹബന്ധം ശക്തിപ്പെടുത്തുന്നതിനും സഹായകരമാണെന്ന് വിലയിരുത്തപ്പെട്ടു.

Home Middle East Kuwait ‘എക് പേഡ് മാ കെ നാം’ ക്യാമ്പെയ്ൻ: സാൽമിയ ഗാർഡനിൽ വൃക്ഷതൈ നട്ടുപിടിപ്പിച്ച് കുവൈത്തിലെ ഇന്ത്യൻ...
































