ബിജെപിയുടെ പ്രകടന പത്രികയായ സങ്കല്‍പ് ദീര്‍ഘവീക്ഷണമില്ലാത്തതും ധാര്‍ഷ്ട്യം നിറഞ്ഞതുമാണെന്ന് രാഹുല്‍ ഗാന്ധി ട്വിറ്ററില്‍ കുറിച്ചു. കോണ്‍ഗ്രസിന്റെ പ്രകടന പത്രികചര്‍ച്ചകള്‍ക്കു ശേഷം രൂപം നല്‍കിയതാണ്. അറിവും ജ്ഞാനവുമുള്ള പത്തുലക്ഷത്തോളം ഇന്ത്യക്കാരുടെ ശബ്ദമതിലുണ്ട്. ബിജെപിയുടെ പ്രകടന പത്രിക അടച്ചിട്ട മുറിയിലുണ്ടാക്കിയതാണ്. ഒരാളുടെ തനിച്ചുള്ള ശബ്ദമാണത്, അത് ദീര്‍ഘ വീക്ഷണമില്ലാത്തതും ധാര്‍ഷ്ട്യം നിറഞ്ഞതുമാണ് എന്ന് രാഹുൽ പറഞ്ഞു.