ഹവല്ലിയിൽ നടന്ന സുരക്ഷാ പരിശോധനയിൽ 35 പേർ പിടിയിൽ

കുവൈത്ത് സിറ്റി:  ഹവല്ലി മേഖലയിൽ നടത്തിയ സുരക്ഷാ പരിശോധനയിൽ  35 നിയമലംഘകർ അറസ്റ്റിലായതായി സുരക്ഷാ ഉദ്യോഗസ്ഥർ അറിയിച്ചു. റെസിഡൻസി നിയമലംഘകരും സ്പോൺസർമാരിൽ നിന്ന് ഒളിച്ചോടിയവരും ലഹരിി മരുന്ന് കൈവശം വച്ച വരും അറസ്റ്റിലായിട്ടുണ്ട്. താമസ നിയമലംഘകർക്ക് സ്വമേധയാ രാജ്യം വിടാനുള്ള അവസരം നൽകിയിട്ടുണ്ട്, പിടിക്കപ്പെടുന്നവരെ കുവൈത്തിൽ നിന്ന് നാടുകടത്തും, അവരുടെ ബയോമെട്രിക് ഡാറ്റ രേഖപ്പെടുത്തുന്നതിനാൽ വീണ്ടും രാജ്യത്തേക്ക്പ്രവേശിക്കാൻ അനുവദിക്കില്ല.