ഇ​ന്ത്യ​യിൽ നിന്നുള്ള തീ​ർ​ഥാ​ട​ക​ർ​ക്ക് ​ഉം​റ വി​സ അ​നു​വ​ദി​ച്ചു​ തു​ട​ങ്ങി

സൗദി: ഉംറ തീർഥാടകർക്ക് സൗദി വിസ അനുവദിച്ച് തുടങ്ങി. കൊവിഡ് വ്യാപനം പടര്‍ന്നു പിടിച്ച സാഹചര്യത്തില്‍ ആണ് സൗദി ഇന്ത്യയില്‍ നിന്നുള്ള ഉംറ തീർഥാടകർക്ക് വിസ നല്‍ക്കുന്നത് നിര്‍ത്തിയിരുന്നത്. എന്നാല്‍ കഴിഞ്ഞ ദിവസം ഉംറ വിസകൾ സ്റ്റാമ്പ് ചെയ്ത് തുടങ്ങി.
രണ്ട് ഡോസ് കൊവിഡ് വാക്സിന്‍ സ്വീകരിച്ച 18 വയസ് പൂര്‍ത്തിയായവര്‍ക്കാണ് വിസ അനുവദിക്കുക. ഇന്ത്യയിൽ നിന്ന് കോവിഷീൽഡ്, കോവാക്‌സിൻ എന്നിവയിൽ ഏതെങ്കിലും ഒരു വാക്സിന്‍ സ്വീകരിച്ചവര്‍ക്ക് വിസ ലഭിക്കും. സൗദിയില്‍ അംഗീകാരമില്ലാത്തതും ലോകാരോഗ്യ സംഘടന അംഗീകരിച്ചതുമായ വാക്സിനുകളില്‍ ഏതെങ്കിലുമൊന്ന് പൂര്‍ണമായി എടുത്തവര്‍ക്ക് മൂന്നു ദിവസത്തെ ഹോട്ടല്‍ ക്വാറന്റൈന്‍ നിര്‍ബന്ധമാണ്. കൂടാതെ സൗദിയിൽ നിന്നോ മറ്റേതെങ്കിലും രാജ്യങ്ങളിൽ നിന്നോ ഫൈസർ, മൊഡേണ, ആസ്ട്ര സെനക്ക (കൊവിഷീൽഡ്) എന്നീ വാക്സിനുകളിൽ രണ്ട് ഡോസ് സ്വീകരിച്ചവര്‍ക്ക് സൗദിയിലെത്തിയാൽ ക്വാറൻറീൻ വേണ്ട.സൗദിയില്‍ പ്രവേശിച്ച് 48 മണിക്കൂറിനു ശേഷം പിസിആര്‍ ടെസ്റ്റ് നടത്തി നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് ഹാജരാക്കിയാല്‍ ഉംറ കര്‍മ്മങ്ങള്‍ക്ക് അനുമതി ലഭിക്കും.