കുവൈത്ത് ഏറ്റവും തിരക്കേറിയ ലോക നഗരങ്ങളുടെ പട്ടികയിൽ ഇടം പിടിച്ചു

കുവൈത്ത് സിറ്റി: ലോകത്തിലെ ഏറ്റവും തിരക്കേറിയ നഗരങ്ങളുടെ പട്ടികയില്‍ കുവൈത്ത് ഇടം പിടിച്ചു. അമേരിക്കയിലെ ട്രാൻസ്പോർട്ടേഷൻ അനാലിസിസ് കമ്പനിയായ എൻ‍റിക്സ്പുറത്തുവിട്ട കണക്കുകൾ പ്രകാരം 988-മത് സ്ഥാനത്താണ് കുവൈത്ത്. പട്ടികയില്‍ ഏറ്റവും തിരക്കേറിയ നഗരങ്ങളുടെ ലിസ്റ്റില്‍ ഒന്നാം സ്ഥാനത്ത് ലണ്ടനാണ്. 2020ല്‍ നടത്തിയ പഠനത്തില്‍ കുവെെറ്റ് 456 – മത് സ്ഥാനത്തായിരുന്നു.

പഠനം നടത്തിയ നഗരങ്ങളില്‍ വലിയ ട്രാഫിക് പ്രശ്നങ്ങള്‍ ഉണ്ടാവാന്‍ ഇടയില്ലെന്നാണ് പറയുന്നത്. എന്നാല്‍ ബ്ലൂംബർഗ് ന്യൂസ് ഏജൻസി നടത്തിയ പഠനത്തില്‍ ഏറ്റവും മോശം ട്രാഫിക്കാണ് ലണ്ടനിലുള്ളത്. 50 രാജ്യങ്ങളിലെ 1,000 നഗരങ്ങളെ കുറിച്ച് നടത്തിയ പഠനത്തിൽ ആണ് ഇക്കാര്യം വ്യക്തമാക്കിയത്. പാരീസ്, ബ്രസൽസ്, മോസ്കോ, ന്യൂയോർക്ക് എന്നിവയാണ് ലണ്ടന് പിറകിലുള്ള നഗരങ്ങള്‍. കൊവിഡ് വ്യാപിച്ചത് കാരണം എല്ലാ നഗരങ്ങളും ഒരുപാട് സമയം അടച്ചിട്ടിരുന്നു. ഇതിന് ശേഷം തുറന്നപ്പോള്‍ നഗര പ്രദേശങ്ങളിലെ ഗതാഗതം വര്‍ധിച്ചെന്നാണ് കണക്കുകള്‍ പറയുന്നത്.