ഒമിക്രോൺ റിപ്പോർട്ട് ചെയ്തതിനുശേഷം കുവൈത്തിൽ സ്വർണ്ണത്തിലുള്ള നിക്ഷേപം വർദ്ധിച്ചതായി റിപ്പോർട്ട്

0
10

കുവൈത്ത് സിറ്റി: പുതിയ കോവിഡ് വകഭേദമായ ഓമിക്രോൺ നിമിത്തം കുവൈറ്റ് സ്വർണ വിപണിയിൽ കാര്യമായ മുന്നേറ്റം ഉണ്ടായതായി റിപ്പോർട്ടുകൾ. സ്വർണ്ണ ഇടപാടുകളിൽ ക്രമാനുഗതമായ വർദ്ധനവിനാണ് വിപണി സാക്ഷ്യം വഹിച്ചത്, ഇടത്തരം വലിപ്പത്തിലുള്ള സ്വർണ്ണക്കട്ടികൾക്കാണ് ആവശ്യക്കാർ ഏറെയും എന്ന് പ്രാദേശിക പത്രം റിപ്പോർട്ട് ചെയ്തു. റജബ് ഹമദിൻ്റെ (സ്വർണ്ണമുൾപ്പടെ വിലയേറിയ ലോഹങ്ങളുടെ വിദഗ്ധൻ) അഭിപ്രായത്തിൽ , ഏതൊരു പുതിയ പ്രതിസന്ധിയുടെ പ്രത്യാഘാതങ്ങളെ പ്രതിരോധിക്കുന്നതിനും പണലഭ്യതയുടെ മൂല്യം നിലനിർത്തുന്നതിനുമായി പൗരന്മാരും താമസക്കാരും സ്വർണ്ണം വാങ്ങുന്നത് പതിവാണ്. വിൽപ്പനയുടെ 60 ശതമാനം ബുള്ളിയനും 40 ശതമാനം ആഭരണങ്ങളും ആണ്.