ഓർച്ച പ്രവാസി കൂട്ടായ്മ സ്നേഹ സംഗമം സംഘടിപ്പിച്ചു

കുവൈത്ത് സിറ്റി : കുവൈത്തിലെ
ഓർച്ചക്കാരായ പ്രവാസികൾ സ്നേഹ സംഗമം 2021 സംഘടിപ്പിച്ചു. സെപ്തംബർ 20 ന് കുവൈറ്റിലെ കബ്ദിൽ വച്ചാണ് പരിപാടി സംഘടിപ്പിച്ചത്. ഗഫൂർ പുതിയപുരയിൽ അധ്യക്ഷത വഹിച്ച ചടങ്ങിൽ, കെ ഇ എ രക്ഷാധികാരി സത്താർ കുന്നിൽ മുഖ്യാതിഥിയായിരുന്നു. ,ഷഫീഖ് തിഡിൽ സ്വാഗതം പറഞ്ഞു,,സൈനുദ്ധീൻ കടിഞ്ഞുമൂല, ഹമീദ് മധൂർ, ഒ.വി പുഷ്പരാജൻ എന്നിവർ ആശംസകൾ അർപ്പിച്ചു സംസാരിച്ച സ്നേഹ സംഗമത്തിൽ ദീർഘകാലം പ്രവാസ ജീവിതം നയിച്ച എൻ.പി അഹമ്മദ് ഹാജി,സി.എച്ച് അബൂബക്കർ, എൻ.പി മുഹമ്മദ്‌ കുഞ്ഞി,സുബൈർ തിഡിൽ എന്നിവരെ ആദരിച്ചു..

വിവിധ കലാപരിപാടികളോടെ നടന്ന ചടങ്ങിൽ സിദ്ധിഖ് തൈക്കടപ്പുറം നയിച്ച സംഗീത നിശയും,മുൻകാല ഓർച്ചയിലെ കോൽക്കളി സംഘത്തിന്റെ കോൽകളിയും കൊണ്ട് ശ്രദ്ധേയമായി ..ഓർച്ചയിലെ പ്രവാസികൾ ഒത്തൊരുമിച്ച ഈ കൂട്ടായ്മയിൽ ജയപ്രകാശ്‌ ഓർച്ച നന്ദി രേഖപ്പെടുത്തി