കുവൈത്ത് സിറ്റി: കുവൈത്തിലെ സബാഹ് അൽ അഹ്മദ് ഷാലെയുടെ സമീപത്തുള്ള കടലിൽ മുങ്ങിത്താഴ്ന്ന കുട്ടിയെ രക്ഷപ്പെടുത്തി. കഴിഞ്ഞദിവസം ഉച്ചയ്ക്കാണ് സംഭവം. വിവരം ലഭിച്ചയുടൻ അഗ്നിരക്ഷാ സേനയും മറൈൻ റെസ്ക്യൂ ടീമും സ്ഥലത്തെത്തിയാണ് കുട്ടിയെ വെള്ളത്തിൽ നിന്ന് രക്ഷപ്പെടുത്തിയത്. ഉടൻ തന്നെ പരിചരണത്തിനായി കുട്ടിയെ മെഡിക്കൽ വിഭാഗത്തിന് കൈമാറി. കുട്ടിയുടെ നിലവിലെ അവസ്ഥയെക്കുറിച്ച് വിവരങ്ങൾ വ്യക്തമല്ല.






























