ചെറുകിട സംരഭങ്ങൾ വൻ നഷ്ടത്തിൽ

കുവൈറ്റ് സിറ്റി : കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ കുവൈത്തിലെ ചെറുകിട സംരഭങ്ങളിൽ ഭൂരിഭാഗവും വൻ നഷ്ടത്തിൽ.
വ്യാപാര നഷ്ടം മൂലം ജീവനക്കാരുടെ ശമ്പളവും വാടകയും നല്‍കാന്‍ സാധിക്കാത്ത അവസ്ഥയാണ് നിലവിലുള്ളത്.
ഇരുനൂറോളം ട്രേഡിങ്‌ കമ്പനികളാണ് നഷ്ടം നേരിടാനാവാതെ ബിസിനസുകള്‍ അവസാനിപ്പിച്ചത്.
ട്രേഡിങ്‌, കണ്‍സള്‍ട്ടിങ്, നിക്ഷേപം, ഉപഭോക്തൃ സംരക്ഷണം, മെഡിക്കല്‍ ഉത്പന്നങ്ങള്‍ തുടങ്ങിയ മേഖലകളിൽ പ്രവർത്തിക്കുന്ന കമ്പനികളും നിലവില്‍ നഷ്ടം നേരിടുന്നതായി ബന്ധപ്പെട്ടവർ പറയുന്നു. ഏവിയേഷന്‍, ടൂറിസം മേഖലകളിൽ പ്രവർത്തിക്കുന്ന കമ്പനികളും കടുത്ത സാമ്പത്തിക പ്രതിസന്ധിയാണ് നേരിടുന്നത്. വാടകപ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണാന്‍ അധികൃതര്‍ ഇടപെടുന്നില്ലെന്നും ആക്ഷേപമുണ്ട്.
ഫീസ് കുറയ്ക്കല്‍, പലിശരഹിത ലോണുകള്‍ അനുവദിക്കല്‍ തുടങ്ങിയ കാര്യങ്ങളില്‍ അധികൃതര്‍ ഉചിതമായ നിയമനിര്‍മ്മാണം നടത്തണമെന്നാണ് ഇവരുടെ ആവശ്യം.