സ്പീക്കറെ തിരഞ്ഞെടുക്കുന്നത് ചർച്ചചെയ്യാൻ എംപിമാര്‍ യോഗം ചേര്‍ന്നു

0
7

കുവൈത്ത് സിറ്റി:കുവൈത്തിലെ അടുത്ത നാഷണല്‍ അസംബ്ലി സ്പീക്കറെ തിരഞ്ഞെടുക്കുന്നത് സംബന്ധിച്ച് ചര്‍ച്ച ചെയ്യാന്‍ 37 എംപിമാര്‍ യോഗം ചേര്‍ന്നു. എംപി ബദര്‍ അല്‍ ദഹൂമിന്റെ വസതിയിലായിരുന്നു യോഗം. യോഗത്തിൽ ബദര്‍ അല്‍ ഹുമൈദിയും മുഹമ്മദ് അല്‍ മുത്തൈറും സ്പീക്കര്‍ സ്ഥാനത്തേക്ക് മത്സരിക്കാൻ താത്പര്യം പ്രകടിപ്പിച്ചതായാണ് റിപ്പോര്‍ട്ട്. നിലവിലെ സ്പീക്കര്‍ മര്‍സൂഖ് അല്‍ ഗാനിമിനെ മാറ്റാന്‍ ധാരണയായതായി അല്‍ ദഹൂം അറിയിച്ചു.
എം പിമാരായ മുബാറക് അല്‍ ഖജ്മ, അഹ്മദ് അല്‍ ഷുഹൂമി, ഷുവൈബ് അല്‍ മുസൈരി, അഹ്മദ് മൂട്ടൈ, മെഹല്‍ഹാല്‍ അല്‍ മെദെഫ്, യൂസഫ് അല്‍ ഗരീബ്, ഫായിസ് അല്‍ ജുമൂര്‍, ഒസാമ അല്‍ ഷഹീന്, മുഹമ്മദ് അല്‍ സയര്‍, അബ്ദുല്‍കരീം അല്‍ കന്ദാരി, സാലിഹ് അല്‍ മുത്തൈരി, അബ്ദുല്ല അല്‍ മെദെഫ്, അബ്ദുല്‍അസീസ് അല്‍ സകാബി, അല്‍ സൈഫി മുബാറക് അല്‍ സെയ്ഫി, നാസര്‍ അല്‍ ദൗസരി, സൗദ് ബു സലീബ്, മുസൈദ് അല്‍ മുത്തൈരി, ഖാലിദ് അല്‍ ഒട്ടൈബി, സല്‍മാന്‍ അല്‍ ഹീലാല, മുബാറക് അല്‍ ഹജ്‌റഫ്, തമീര്‍ അല്‍ സുവൈത്ത്, ബദര്‍ അല്‍ ഹുമൈദി, ഫാര്‍സ് അല്‍ ദെയ്ഹാനി, ഒസാമ അല്‍ മെനവര്‍, മുഹമ്മദ് അല്‍ രാജേഹി, ഫാരെസ് അല്‍ ഒട്ടൈബി, മുബാറക് അല്‍ ആരോ, ഹമദ് റൂഹല്‍ദീന്‍, ഹമദ് അല്‍ അസ്മി, മുഹമ്മദ് അല്‍ മുത്തൈര്‍, മര്‍സൂഖ് അല്‍ ഖലീഫ, ഹമദ് അല്‍ മത്തര്‍, മുഹമ്മദ് അല്‍ ഹെവൈല, ഹസന്‍ ജവഹര്‍, ബദര്‍ അല്‍ മുല്ല, ഖാലിദ് അയേദ് എന്നിവര്‍ പങ്കെടുത്തു.
വരുന്ന ബുധനാഴ്ച നടക്കുന്ന അടുത്ത യോഗത്തില്‍ മാത്രമെ കാര്യങ്ങള്‍ വ്യക്തമാകൂ.