13 ദിവസത്തെ വിദേശ സന്ദർശനത്തിനായി മുഖ്യമന്ത്രി യൂറോപ്പിലേക്ക്

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി
വിജയൻ 13 ദിവസത്തെ യൂറോപ്യന്‍
പര്യടനത്തിനായി ബുധനാഴ്ച യാത്ര
തിരിക്കും.കിഫ്ബിയുടെ മസാലബോണ്ട്
ലണ്ടന്‍ സ്റ്റോക് എക്സ്ചേഞ്ചില്‍ ലിസ്റ്റു
ചെയ്യുന്നത്‌ അടക്കമുള്ള പരിപാടികളില്‍
പങ്കെടുക്കാനാണ് മുഖ്യമന്ത്രിയുടെ യാത്ര.
ഈ മാസം 17ന് ലണ്ടനില്‍ നടക്കുന്ന
ചടങ്ങില്‍ മുഖ്യമന്ത്രിയാണ് മുഖ്യാതിഥി.

ധനമന്ത്രി തോമസ് ഐസക്ക്, ചീഫ്
സെക്രട്ടറി ടോം ജോസ് എന്നിവരും മുഖ്യമന്തിയെ അനുഗമിക്കുന്നുണ്ട്.
മെയ് 20 വരെ നീളുന്ന യൂറോപ്യന്‍
പര്യടനത്തില്‍ ഐക്യരാഷ്ട്ര സംഘടന
ശനിയാഴ്ച ജനീവയില്‍ സംഘടിപ്പിക്കുന്ന
ലോക പുന:നിര്‍മാണ സമ്മേളനത്തിലും
അദ്ദേഹം പങ്കെടുക്കും. സമ്മേളനത്തിലെ
മുഖ്യപ്രാസംഗികരില്‍ ഒരാളായ മുഖ്യമന്ത്രി
സംസ്ഥാനം നേരിട്ട മഹാപ്രളയത്തിന്റ
അനുഭവങ്ങള്‍ പങ്കുവെക്കും.
നെതര്‍ലാന്‍ഡ്, സ്വിറ്റ്സര്‍ലാന്‍ഡ് എന്നി
രാജ്യങ്ങളിലെ ഐ.ടി, വ്യവസായ
സംരംഭകരുമായി മുഖ്യമന്ത്രി കൂടിക്കാഴ്ചയും നടത്തുന്നുണ്ട്.

13 ദിവസത്തെ സന്ദര്‍ശനത്തിന് ശേഷം
മുഖ്യമന്ത്രി മെയ് 20 ന് കേരളത്തിൽ
തിരിച്ചെത്തും.