ശാസ്താംകോട്ട തടാകവും,വൃഷ്ടിപ്രദേശവും കളക്ടർ സംരക്ഷിത മേഖലയായി പ്രഖ്യാപിച്ചു

0
24

 

ശാസ്താംകോട്ട : ശാസ്താംകോട്ട
തടാകവും,വൃഷ്ടിപ്രദേശവും
സംരക്ഷിതമേഖലയായി കളക്ടർ
പ്രഖ്യാപിച്ചു. സമീപ പഞ്ചായത്തുകളിൽ
നടക്കുന്ന അനധികൃത ഖനനവും
മണലൂറ്റും,തടാകം മലിനമാക്കുന്ന
പ്രവൃത്തികളും പൂർണമായി നിരോധിച്ചു.
നാലുമാസത്തേക്കാണ് നിരോധനം.
ഇതുസംബന്ധിച്ച ഉത്തരവ് കളക്ടർ
പഞ്ചായത്തുകൾക്ക് നൽകി.
ശാസ്താംകോട്ട പഞ്ചായത്തിലെ
എട്ടുമുതൽ പന്ത്രണ്ട് വാർഡുകളിലും
പടിഞ്ഞാറേ കല്ലട, മൈനാഗപ്പള്ളി
പഞ്ചായത്തുകളിലും നിരോധനം
പൂർണമായും നടപ്പാക്കനാണ് നിർദേശം.

ഉത്തരവ് കർശനമായി നടപ്പാക്കണമെന്ന്
പോലീസ്, ജിയോളജി, ഗ്രാമപ്പഞ്ചായത്ത്,
മലിനീകരണ നിയന്ത്രണ ബോർഡ്
എന്നിവയ്ക്ക് രേഖാമൂലം നിർദേശം
നൽകിയിട്ടുണ്ട്‌.വീടുകൾ, ഹോട്ടലുകൾ
ആശുപത്രികൾ തുടങ്ങിയവയിൽനിന്ന്‌
പൊതു ഓടകൾ വഴി മാലിന്യങ്ങൾ
തടാകത്തിലെത്തുന്നുണ്ട്. കുളി,
വസ്ത്രമലക്ക്, മലമൂത്ര വിസർജ്ജനം,
പ്ലാസ്റ്റിക് മാലിന്യങ്ങൾ, മൃഗാവശിഷ്ടങ്ങൾ
തുടങ്ങിയവയും തടാക
മലിനീകരണത്തിന് കാരണമാകുന്നതായി
പരിശോധനയിൽ തെളിഞ്ഞിട്ടുണ്ട്.
തടാകപരിധിയിൽ 100 മീറ്റർ ചുറ്റളവിലെ
കൃഷിക്കും വിലക്കേർപ്പെടുത്തി.
തടാകമലിനീകരണം
നടത്തുന്നവർക്കെതിരെ കർശന നടപടി
സ്വീകരിക്കാനാണ് നിർദേശം.