വിസ നിയമം ലംഘിച്ച 559 പ്രവാസികളെ പിടികൂടി

കുവൈറ്റ് സിറ്റി: വിവിധ മേഖലകളിൽ സുരക്ഷാ കാമ്പെയ്‌നുകൾ ശക്തമാക്കിയതിൻ്റെ ഭാഗമായി തൊഴിൽ താമസ നിയമം ലംഘിച്ച നിരവധി പ്രവാസികളെ പിടികൂടി. ഫർവാനിയ, ഫഹാഹീൽ, മഹ്ബൂല, അൽ-മംഗഫ്, കബ്ദ്, സാൽമിയ, ഹവല്ലി, ജിലീബ് അൽ-ഷുയൂഖ്, ജബ്രിയ എന്നിവിടങ്ങളിലെ റെസിഡൻസ് ഇൻവെസ്റ്റിഗേഷൻ ഓഫീസർമാർ നടത്തിയ പരിശോധനയിലാണ് ഇവർ പിടിയിലായത്. വിവിധ രാജ്യങ്ങളിൽ നിന്നുള്ള 559 പ്രവാസികൾ  ആണ് അറസ്റ്റിലായത്. കസ്റ്റഡിയിലെടുത്തവരിൽ 3 പേർ വ്യാജ റിക്രൂട്ട്മെൻറ് ഓഫീസിൽ ജോലി ചെയ്യുന്നതായും 6 പേർ ലൈസൻസില്ലാത്ത രണ്ട് വെയർഹൗസുകളുടെ നടത്തിപ്പിൽ ഏർപ്പെട്ടിരിക്കുന്നതായും കണ്ടെത്തി. ഇവർക്കെതിരായ നിയമനടപടികൾ സ്വീകരിക്കുന്നതിനായി ബന്ധപ്പെട്ട അധികാരികൾക്ക് കൈമാറി.