കുവൈറ്റ് സിറ്റി: കേരള പ്രസ്‌ക്ലബ് കുവൈത്തിന്റെ രണ്ടാമത് ഗഫൂർ മൂടാടി മെമ്മോറിയൽ പ്രസ് ഫോട്ടോ അവാർഡിന് ദി ഇന്ത്യൻ എക്സ്പ്രസ്സ് പത്രത്തിന്റെ കൊച്ചി ബ്യൂറോ പ്രിൻസിപ്പൽ ന്യൂസ് ഫോട്ടോഗ്രാഫർ സനീഷ് എ അർഹനായി. കഴിഞ്ഞ ദിവസം കുവൈത്തിൽ നടന്ന ‘മാധ്യമസമ്മേളനം 2025 ന്റെ വേദിയിൽ വെച്ചാണ് അവാർഡ് ജേതാവിനെ പ്രഖ്യാപിച്ചത്. മുതിർന്ന മാധ്യമപ്രവർത്തകനും മനോരമ ചാനലിന്റെ ന്യൂസ് ഡയറക്ടറുമായ ജോണി ലൂക്കോസ്, മാതൃഭൂമി ന്യൂസിലെ സീനിയർ വാർത്താ അവതാരക മാതു സജി എന്നിവരുടെ സാന്നിധ്യത്തിലായിരുന്നു പ്രഖ്യാപനം. പ്രമുഖ ഛായാഗ്രാഹകനും സംവിധായകനുമായ അളഗപ്പൻ. എൻ, മിഡിൽ ഈസ്റ്റിലെ പ്രമുഖ ഫോട്ടോ ജേർണലിസ്റ്റ് ഗുസ്താവോ ഫെറാരി, ഫോട്ടോഗ്രാഫി മെന്റർ ബിഷാര മുസ്തഫ എന്നിവർ അടങ്ങുന്ന ജൂറിയാണ് അവാർഡ് ജേതാവിനെ തിരഞ്ഞെടുത്തത് . മുനീർ അഹമ്മദ് അവാർഡിനെക്കുറിച്ച് വിശദീകരിച്ചു. ദി ന്യൂ ഇന്ത്യൻ എക്സ്പ്രസ് പത്രത്തിന്റെ കൊച്ചി എഡിഷൻ രണ്ടാം പേജിൽ ”Seeking solace in solitude” എന്ന അടിക്കുറിപ്പിൽ പ്രസിദ്ധീകരിച്ച ചിത്രമാണ് സനേഷിനെ പുരസ്കാരത്തിനർഹനാക്കിയത്. അമ്പതിനായിരം രൂപയും പ്രശസ്തി പത്രവും ഫലകവും അടങ്ങുന്ന പുരസ്കാരം നാട്ടിൽ നടക്കുന്ന ചടങ്ങിൽ വെച്ച് സമ്മാനിക്കും .
Home Middle East Kuwait ഗഫൂർ മൂടാടി പ്രസ്ഫോട്ടോ അവാർഡിന് ദി ഇന്ത്യൻ എക്സ്പ്രസ്സ് പ്രിൻസിപ്പൽ ന്യൂസ് ഫോട്ടോഗ്രാഫർ...