സ്തനാർബുദത്തിനുള്ള ഹോർമോൺ തെറാപ്പിക്ക് കുവൈത്ത് ആരോഗ്യ മന്ത്രാലയത്തിൻ്റെ അംഗീകാരം

കുവൈത്ത് സിറ്റി : കുവൈത്ത് കാൻസർ കൺട്രോൾ സെന്ററിൻ്റെ ഹോർമോൺ തെറാപ്പിക്ക് കുവൈത്ത് ആരോഗ്യ മന്ത്രാലയത്തിൽ നിന്ന് അംഗീകാരം ലഭിച്ചു.സ്തനാർബുദ ചികിത്സാ രംഗത്ത് വൻ മുന്നേറ്റം ആണിത്. മിഡിൽ ഈസ്റ്റിൽ ആദ്യമായാണ് ഈ ചികിത്സാ രീതി ലഭ്യമാകുന്നത് എന്നതും എടുത്തു പറയേണ്ടതാണ്.രോഗികളുടെ ഹോർമോൺ റിസപ്റ്ററുകൾ കണ്ടെത്തുന്നതുമായി ബന്ധപ്പെട്ട പോസിട്രോൺ റേഡിയേഷൻ പദാർത്ഥത്തിന്റെ ( F18-FES) ഉപയോഗം അടിസ്ഥാനമാക്കിയുള്ള ഈ ചികിത്സാ രീതി ന്യൂക്ലിയർ മെഡിസിൻ യൂണിറ്റിൽ ആണ് ലഭ്യമാക്കിയിരിക്കുന്നത്. ഈ ചികിത്സാരീതിക്ക് യുഎസ് ഫുഡ് ആൻഡ് ഡ്രഗ്സ് ന്റെ അംഗീകാരം നേരത്തെ ലഭിച്ചിട്ടുണ്ട്

അർബുദ രോഗങ്ങളിൽ ഏറ്റവും അധികം പേർക്ക് ബാധിക്കുന്നത്‌ സ്തനാർബുദമാണ്. നേരത്തെയുള്ള രോഗ നിർണയം ആണ് ക്യാൻസർ രോഗങ്ങൾ ഭേദം ആകുന്നതിന് പ്രധാനമായും വേണ്ടത്. ആഗോള ചികിത്സാ രംഗത്തെ ഏറ്റവും പുതിയ മാറ്റങ്ങൾക്കും രോഗ നിർണ്ണയ ഉപകരണങ്ങളുടെ നവീകരണത്തിനും അനുസരിച്ചു പുതിയ സാമഗ്രികൾ കണ്ടെത്തുന്നതിനു കുവൈത്തിന്റെ പരിശ്രമങ്ങൾ ശ്രദ്ധേയമാണെന്ന് മെഡിക്കൽ ഇമേജിംഗ് വകുപ്പ് മേധാവി ഡോ. മീഷ് അ ൽ ബന്ദർ വ്യക്തമാക്കി. ന്യൂക്ലിയർ മെഡിസിന് യൂണിറ്റിലെ രണ്ട് രോഗികൾക്കായി കഴിഞ്ഞ ഒക്ടോബറിൽ F18-FES പദാർത്ഥം വിജയകരമായി ഉത്പാദിപ്പിച്ചതായി റേഡിയോ ആക്റ്റീവ് മീറ്റീരിയൽ യൂണിറ്റ് മേധാവി ശത നാജി അറിയിച്ചു