കുവൈറ്റില്‍ 45 ഇന്ത്യക്കാർ ഉള്‍പ്പെടെ 80 പേർക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു

0
23

കുവൈറ്റ്: രാജ്യത്ത് ഇന്ന് 80 പേർക്ക് കൂടി കോവി‍ഡ് സ്ഥിരീകരിച്ചു. ഇതോടെ കുവൈറ്റിൽ വൈറസ് ബാധിതരുടെ എണ്ണം 1234 ആയി ഉയർന്നു. ഇന്ന് രോഗം സ്ഥിരീകരിച്ചതിൽ 45 പേർ ഇന്ത്യക്കാരാണ്. ദിവസേനയുള്ള വാർത്താ സമ്മേളനത്തിൽ ആരോഗ്യമന്ത്രാലയം വക്താവ് ഡോ.അബ്ദുള്ള അൽ സനദാണ് കണക്കുകൾ പുറത്തുവിട്ടത്.

അതേസമയം കുവൈറ്റിൽ ഇന്ന് 9 പേർ കൂടി രോഗമുക്തരായതായി ആരോഗ്യ മന്ത്രി ഷെയ്ഖ് ഡോ.ബസെൽ അൽ സബാ നേരത്തെ വാർത്താസമ്മേളനത്തില്‍ അറിയിച്ചിരുന്നു. ഇതോടെ രാജ്യത്ത് രോഗമുക്തി നേടിയവരുടെ എണ്ണം 142 ആയി ഉയർന്നു.