തിരുവനന്തപുരം: സിബിഎസ്ഇ പരീക്ഷാ ഫലം ഇന്നലെ പുറത്തുവന്നു. സംസ്ഥാനത്തെ വിദ്യാർത്ഥികൾക്കും മികച്ച വിജയം. ദേശീയതലത്തിൽ 13 റാങ്കുകാർ കേരളത്തിൽ നിന്ന്.

സംസ്ഥാന തലത്തിൽ ആദ്യ 3 റാങ്ക് നേടിയ വിദ്യാർത്ഥികൾക്ക് ദേശീയ തലത്തിൽ 4,5,6 റാങ്കുകൾ.

500 ൽ 496 മർക്കാണ് സംസ്ഥാന തലത്തിൽ ഒന്നാം റാങ്കുകാർ നേടിയത്. കോഴിക്കോട് വെസ്റ്റ് ഹിൽ കേന്ദ്രീയ വിദ്യാലയത്തിലെ വർഷ വിജയൻ , തിരുവല്ല ബിലീവേഴ്സ് ചർച്ച് റസിഡൻഷ്യൽ സ്കൂളിലെ എ മാളവിക എന്നിവരാണ് സംസ്ഥാന തലത്തിൽ ഒന്നാം റാങ്ക് കരസ്ഥമാക്കിയത്.

എസ്. മാനവ്, ബി. ആർ. നീരജ് , സൂസൻ മരിയ മാത്യു, അനു ജോൺസൺ, എസ്. അഞ്ജന എന്നിവർക്കാണ് രണ്ടാംറാങ്ക്.