കുവൈത്ത് അമീർ ഹിസ് ഹൈനസ് ഷേഖ് സബാ അൽ അഹമ്മദ് അൽ ജാബിർ അൽ സബായുടെ നേട്ടങ്ങൾ എടുത്ത് കാട്ടിയ ഈജിപ്ഷ്യൻ കോപ്റ്റിക് ഓർത്തഡോക്സ് സഭാ ആർച്ച് ബിഷപ്പ് അൻപ ബിഷോ ബൈഗോൾ അദ്ദേഹത്തെ മനുഷ്യാവികാസങ്ങളുടെയും സമാധാനത്തിന്റെയും ലോകനേതാവെന്ന് വിശേഷിപ്പിച്ചു. അൽ അൻപ ഡെയിലി റിപ്പോർട്ട് ചെയ്യുന്നു.
ഐക്യരാഷ്ട്രസഭയുടെ അംഗീകാരത്തിനും മുന്നെ തന്നെ സഭ അമീറിന്റെ നേട്ടങ്ങൾ തിരിച്ചറിഞ്ഞിരുന്നു. കുവൈത്ത് ലോകസമാധാനത്തിന്റെ കേന്ദ്രമാണെന്ന് പ്രഖ്യാപിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. പണ്ട് നാൾ മുതലെ പലതരം ആക്രമണങ്ങൾ നടന്ന പോരുമെങ്കിലും ഇന്നത് പ്രാര്തഥനാലയങ്ങളുടെ വാതിലുകൾ കൂടി തകർത്തിരിക്കുന്നതായ് ബിഷപ്പ് ചൂണ്ടിക്കാട്ടി.