കുവൈത്തിൽ സ്കൂളുകൾ സുരക്ഷിതമായി തുറക്കുന്നതിനുള്ള രണ്ട് പദ്ധതികൾ MoE പരിഗണിക്കുന്നു

കുവൈത്ത് സിറ്റി: 2021/2022 അധ്യായന വർഷത്തിൽ സ്കൂളുകൾ സുരക്ഷിതമായി പുനരാരംഭിക്കുന്നതിനുള്ള നിർദേശങ്ങൾ വിദ്യാഭ്യാസ മന്ത്രാലയം തയ്യാറാക്കിയതായി  പ്രാദേശിക പത്രങ്ങൾ റിപ്പോർട്ട് ചെയ്തു. മന്ത്രാലയവൃത്തങ്ങളിൽ നിന്ന് ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിൽ, ആദ്യത്തെ മാസ്റ്റർ പ്ലാൻ “പ്ലാൻ എ” പ്രകാരം സ്കൂളുകൾ പൂർണ്ണ ശേഷിയിൽ പുനരാരംഭിക്കുന്നതിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നു, മുഴുവൻ അധ്യാപകരും വിദ്യാർത്ഥികളും  അഡ്മിനിസ്ട്രേറ്റീവ് ഉദ്യോഗസ്ഥരും ഒരുമിച്ച് എത്തുന്നതായിട്ടായിരുന്നു ഈ റിപ്പോർട്ടിൽ. എന്നാൽ ആരോഗ്യ അധികൃതർ ഇത് നിരസിച്ചു.

മന്ത്രാലയത്തിന്റെ “പ്ലാൻ ബി”, ഭവന-സ്കൂൾ വിദ്യാഭ്യാസ സമ്പ്രദായം സംയോജിപ്പിച്ച് സ്കൂൾ സമയം വിഭജിക്കുന്നതിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നു. ഇതനുസരിച്ച് ക്ലാസുകൾ രണ്ടായി വിഭജിക്കപ്പെടും – സ്കൂളിലെ പഠനവും, ഇ-ലേണിംഗും. ഓരോ ക്ലാസിലും വിദ്യാർത്ഥികളുടെ എണ്ണം 12 കവിയരുത് എന്ന് ഉറപ്പാക്കുന്ന രീതിയിലാണ് ഇത് നടപ്പിലാക്കുക.

പുതിയ അധ്യയനവർ‌ഷത്തിന്റെ തുടക്കം മുതൽ‌ പ്ലാൻ‌ എ നടപ്പാക്കുന്നതിനായി മന്ത്രാലയത്തിൻറെ പൊതു വിദ്യാഭ്യാസ മേഖല പ്രവർത്തിക്കുന്നുണ്ട്. എന്നാൽ ഇവ നടപ്പാക്കുന്നത്  രാജ്യത്തെ ആരോഗ്യസ്ഥിതിയും പുതിയ സംഭവവികാസങ്ങളെയും ആശ്രയിച്ചിരിക്കും , ഇതിന്റെ നേർചിത്രം ഓഗസ്റ്റ് പകുതിയോടെയോ സെപ്റ്റംബർ ആദ്യമോ വ്യക്തമാകും എന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. പല വിദേശ സ്കൂളുകളും അടുത്ത അധ്യയന വർഷത്തിന്റെ തുടക്കത്തിൽ തന്നെ ക്ലാസുകൾ പൂർണ ശേഷിയിൽ പുനരാരംഭിക്കണമെന്ന് ആവശ്യപ്പെടുന്നുണ്ട്,   ആരോഗ്യ ആവശ്യങ്ങൾക്കനുസൃതമായി വിദ്യാർഥികളെയും വിദ്യാഭ്യാസ, അഡ്മിനിസ്ട്രേറ്റീവ് ജീവനക്കാരെയും സ്വീകരിക്കാൻ അവർ സജ്ജരാണ് എന്നാണ് അറിയിച്ചിരിക്കുന്നത്.