കോവിഡ് 19: വിദേശികള്‍ക്ക് വിസ നൽകുന്നത് നിർത്തി വച്ച് കുവൈറ്റ്

കുവൈറ്റ്: കോവിഡ് 19 പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി വിസ വിതരണം താത്ക്കാലികമായി നിർത്തിവച്ച് കുവൈറ്റ്. സന്ദർശക-തൊഴിൽ വിസകൾക്ക് വിലക്ക് ബാധകമാണ്. ഗൾഫ് രാജ്യങ്ങളിൽ ഏറ്റവും കൂടുതൽ കൊറോണ കേസുകൾ റിപ്പോർട്ട് ചെയ്യപ്പെട്ട രാജ്യങ്ങളിലൊന്നാണ് കുവൈറ്റ്.
ഇതിനെ തുടർന്ന് പ്രതിരോധ പ്രവർത്തനങ്ങൾ കർശനമായി നടപ്പിലാക്കി വരികയാണ്.

കൊറോണ നിയന്ത്രണത്തിന്റെ ഭാഗമായി രാജ്യത്തെ സ്കൂളുകൾക്ക് ഒരുമാസത്തെ അവധി പ്രഖ്യാപിച്ചിരുന്നു. ഇതിന് പുറമെ സിനിമാ തീയറ്ററുകളും വിവാഹ ആഡിറ്റോറിയങ്ങളും അടച്ചിട്ടുണ്ട്. ആളുകൾ ഒത്തു ചേരുന്ന പരിപാടികൾ ഒഴിവാക്കാനും നിർദേശമുണ്ട്. രാജ്യത്തെത്തുന്ന പ്രവാസികൾക്ക് കർശന നിയന്ത്രണങ്ങളുണ്ട്.