കുവൈറ്റ് പ്രവാസി നിർമ്മിച്ച ഹ്രസ്വചിത്രം ദുബായ് “അൽ മർമൂം” ഷോർട്ട് ഫിലിം മത്സരത്തിൽ അവസാന റൗണ്ടിൽ

0
13

കുവൈറ്റ് സിറ്റി:   പ്രവാസിയായ  ഷെമേജ് കുമാറിന്റെ ഹ്രസ്വചിത്രം മൂന്നാമത് ദുബായ് “അൽ മർമൂം” ഷോർട്ട് ഫിലിം മത്സരത്തിന്റെ അവസാന റൗണ്ടിൽ പ്രവേശിച്ചു. ഷെമീസ് കുമാറിന്റെ ‘ഖാനാ ചാഹിയേ’ എന്ന ഹ്രസ്വചിത്രം ആണ് അവസാന റൗണ്ടിൽ കടന്നത്. നോട്ടം ഇന്റർനാഷണൽ ഫെസ്റ്റിവൽ, നാഷണൽ ഫിലിം അക്കാഡമി ഫെസ്റ്റിവൽ, ദക്ഷിണേന്ത്യൻ ടെലിവിഷൻ സിനിമാ അവാർഡുകൾ, നെടുമുടി വേണു ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവൽ തുടങ്ങി വിവിധ പുരസ്‌കാരങ്ങൾ ഈ ചിത്രം നേരത്തെ നേടിയിരുന്നു.

സോഷ്യൽ മീഡിയയുടെ സാധ്യതകളിലൂടെ കൊറോണ കാലത്തെ ദുരിതങ്ങളെ അതിജീവിക്കുന്ന ഒരു ആരോഗ്യ പ്രവർത്തകയുടെ കഥയാണ് ചിത്രത്തിന്റെ ഇതിവൃത്തം. തിരക്കഥയും സംവിധാനവും ഷെമേജ് കുമാറും ക്യാമറ എഡിറ്റിംഗ് ഷാജഹാനും ആണ് നിർവഹിച്ചിരിക്കുന്നത്. സംഗീതം ബോണി കുര്യനും കല വരുൺ ദേവും. രമ്യ രതീഷ്, ആതിര പ്രവീൺ, പ്രവീൺ കൃഷ്ണൻ, ഉണ്ണി കൈമൾ, ഡോ. പ്രമോദ് എന്നിവരാണ് അഭിനേതാക്കൾ.

ഗൾഫ് മേഖലയിലെ പ്രാദേശിക, അന്തർദേശീയ ചലച്ചിത്ര പ്രവർത്തകരെ പ്രോത്സാഹിപ്പിക്കുന്നതിനായി ദുബായ് ആർട്ട് ആൻഡ് കൾച്ചറൽ അക്കാദമിയുടെ കീഴിലാണ് അൽ മർഹൂം ഫിലിം ഫെസ്റ്റിവൽ നടക്കുന്നത്. ഡോക്യുമെന്ററി, ആനിമേഷൻ, ലൈവ് ആക്ഷൻ സിനിമ എന്നിങ്ങനെ മൂന്ന് വിഭാഗങ്ങളിലായാണ് മത്സരങ്ങൾ. ഓരോ വിഭാഗത്തിലെയും വിജയിക്ക് 30,000 ദിർഹവും ഷീൽഡും സമ്മാനമായി നൽകും. ജനുവരി 12 മുതൽ 21 വരെ ദുബായ് ഡിസൈൻ ഡിസ്ട്രിക്റ്റിലാണ് ഫെസ്റ്റിവൽ നടക്കുന്നത്