ഇരട്ടത്താപ്പും പൊളിറ്റിക്കൽ കറക്റ്റ്നസ്സും… :അസ്‌നിയ 

ഇന്നലെ ഏറ്റവും കൂടുതൽ കേട്ട രണ്ടു വാക്കാണ് ഇരട്ടത്താപ്പും പൊളിറ്റിക്കൽ കറക്റ്റ്നസ്സും…
അതെന്താന്ന് ഞാൻ എന്റെ വ്യക്തിപരമായ കാര്യത്തിൽ പറയാം…
ഇരട്ടത്താപ്പ്=
പൊതുവെ തട്ടം ഇടാത്ത ഞാൻ വളരെ വിരളമായി അതായത് പൂതിയാകുമ്പോ മാത്രം തട്ടം ഇടാറുള്ള ഞാൻ നാട്ടിൽ പോകുമ്പോ വാപ്പാന്റേം ഉമ്മാന്റേം ഒപ്പം ഒക്കെ നടക്കുമ്പോൾ നാട്ടിൽ വളരെ സൗകര്യപൂർവം തട്ടം ഇടുന്നു…
(ചിലപ്പോൾ ഒരു ഷാൾ വട്ടം വെച്ച് മുടിയൊക്കെ പറത്തി ഞാനും ഐശ്യക്കാര്ത്തി അനിയത്തീം നടക്കും.. വാപ്പാനെ ദൂരെന്ന് കാണുമ്പോ തട്ടം മോളിൽ കേറ്റി ഇട്ട് മസില് താഴ്ത്തി നടക്കും… തട്ടം ഇട്ടു കാണുന്നത് മൂപ്പർക്ക് വലിയ കാര്യമാണ്.. ആയതിനാൽ ഷവർമ്മ,ചോക്കലേറ്റ്,കേക്ക് ഒക്കെ കിട്ടുംന്നാണ് അനിയത്തി പറയുന്നത്😋)
ഇനി പൊളിറ്റിക്കൽ കറക്റ്റ്നസ്=
എന്നെ ഒരു കാര്യവുമില്ലാതെ… വല്ലവനും/അവളും ഉപയോഗിച്ച ടോയ്‌ലറ്റ് ഉപയോഗിച്ച ബന്ധം പോലുമില്ലാത്തവർ അവരുടെ സദാചാര,മതാചാര ചൊറിച്ചില് കാരണം ഇന്ബോക്സിലോ പബ്ലിക്ക് ആയോ തെറി വിളിച്ചാൽ പ്രത്യേകിച്ച് സ്ത്രീവിരുദ്ധ തെറി വിളിക്കുന്ന സ്ഥിരം പതിവ് ആകുമ്പോൾ തിരിച്ച് ഞാൻ ‘സുഹൃത്തേ… നോക്കൂ… നിങ്ങൾ ഈ പറയുന്നത് അപഹാസ്യമാണ്… കുറെ കൂടി മാന്യമായ ഭാഷ ഉപയോഗിക്കൂ” എന്നൊന്നും
പറയില്ല…
മറിച്ച് അവന്റെ അമ്മയെയോ പെങ്ങളെയോ ഭാര്യയെയോ അപ്പനേയോ അപ്പാപ്പനെയോ ഉദ്ധരിച്ച് തെറി പറയുക എന്നതാണ് എന്നെ സംബന്ധിച്ച് വലിയ രാഷ്ട്രീയ ശെരി…
(അതിന്റെ ഒന്നാമത്തെ കാരണം അവനൊക്കെ ദുനിയാവിൽ എന്തേലും ഇമോഷണൽ വശമുള്ള മനുഷ്യർ ഇവരൊക്കെ തന്നെ ആവും.. അവരിൽ കാണാൻ ആഗ്രഹിക്കാത്ത ലൈംഗിക ഭാവങ്ങളോ അവരെ താറടിക്കുന്നതോ ആയിരിക്കും അവന്/അവൾക്ക് പൊള്ളാൻ , അല്ലേൽ നൈമിഷകമായ സങ്കർഷം ഒക്കെ ഉണ്ടാവാൻ ഹേതുവാകുക)
എന്തെന്നാൽ എന്റെ താത്കാലിക ശത്രുവിനെ അല്ലെങ്കിൽ ടാർഗറ്റിനെ അങ്ങേയറ്റം മാനസികമായി കുത്തുക..,അതിലൂടെ ഒരു സൈക്കിക്ക് അനുഭൂതി ഉണ്ടാക്കുക…👽
ഇതൊക്കെയാണ് എന്റെ നിലവാരം…
ചിലരൊക്കെ പറയുന്നത് എനിക്ക് ഒട്ടും മനസ്സിലാകാത്തത് ഇതൊക്കെ കൊണ്ടാണ്..
ഞാൻ പൊതുവിൽ ഇങ്ങനെ ഒക്കെ ആണേ…
അത്രയൊന്നും പൊളിറ്റിക്കൽ ശെരികൾ എനിക്കില്ല എന്ന്.