കോവിഡ് വാക്സിൻ രജിസ്ട്രേഷൻ നടത്താത്തവർക്ക് എതിരെ നടപടി സ്വീകരിക്കും

0
21

കുവൈത്ത് സിറ്റി: കോവിഡ് വാക്സിൻ രജിസ്ട്രേഷൻ നടത്താത്തവർക്കും കുത്തിവെപ്പ് സ്വീകരിക്കാത്തവർക്കും എതിരെ നടപടി സ്വീകരിക്കുമെന്ന് മുന്നറിയിപ്പുമായി കുവൈത്ത് ആരോഗ്യമന്ത്രി . റമദാൻ മാസത്തിന് ശേഷമായിരിക്കും ഇവർക്കെതിരായ നടപടികൾ ആരംഭിക്കുക. അടുത്ത സെപ്റ്റംബറോടെ 20 ലക്ഷത്തോളം പേർക്ക് വാക്സിൻ നൽകാൻ ആകും എന്നാണ് ആരോഗ്യമന്ത്രാലയം പ്രതീക്ഷിക്കുന്നത്. നിലവിൽ എട്ട് ലക്ഷത്തോളം പേരാണ് വാക്സിനു വേണ്ടി രജിസ്റ്റർ ചെയ്തിട്ടുള്ളത്. റമദാന് മുൻപായി വലിയൊരു വിഭാഗം ജനങ്ങൾക്കും വാക്സിൻ ലഭ്യമാക്കുന്നതിനായി വാക്സിനേഷൻ കേന്ദ്രങ്ങളുടെ എണ്ണം 30 ആയി ഉയർത്തി. സെപ്റ്റംബർ മാസത്തോടെ ജനജീവിതം സാധാരണ നിലയിൽ ആകുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും ആരോഗ്യമന്ത്രി ഡോ. ബാസിൽ അൽ സബ പ്രത്യാശ പ്രകടിപ്പിച്ചു