ഓക്സ്ഫോർഡ് വാക്സിൻ ഫെബ്രുവരി ആദ്യ ആഴ്ച എത്തും

കുവൈത്ത് സിറ്റി : ഓക്സ്ഫോർഡ് സർവകലാശാല വികസിപ്പിച്ച സ്ട്രാസെനെക്ക കൊവിഡ് വാക്സിൻ അടുത്തയാഴ്ച കുവൈത്തിൽ എത്തിയേക്കുമെന്ന് പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ഫെബ്രുവരി ആദ്യ ആഴ്ചയിൽ 200,000 ഡോസുകൾ എത്തിക്കുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്, അടുത്ത ബാച്ച് വാക്സിൻ മാർച്ച് ആദ്യം എത്തുമെന്നും അൽ ഖബാസ് ദിനപത്രം റിപ്പോർട്ട് ചെയ്തു. രണ്ടാം ബാച്ചിൽ 800,000 ഡോസ് കോവിഡ് പ്രതിരോധ വാക്സിനുകൾ ആണ് എത്തിക്കുക.

ഇതിനു മുന്നോടിയായി പ്രാദേശികമായി മരുന്ന് വിതരണം ചെയ്യുന്നതിന് ഔദ്യോഗിക അംഗീകാരവും ലൈസൻസും അനുവദിക്കേണ്ടതുണ്ട്. ഫൈസർ വാക്സിനെ അപേക്ഷിച്ച് കുറച്ചുകൂടെ ലളിതമായ രീതിയിൽ സംഭരിക്കാൻ ആകും എന്നതാണ് ആസ്ട്രാസെനെക്ക പ്രത്യേകത. -70 ഡിഗ്രിയിൽ പ്രത്യേകം സജ്ജീകരിച്ച റഫ്രിജറേറ്റർകളിൽ ഫൈസർ വാക്സിനുകൾ സൂക്ഷിക്കുമ്പോൾ ഓക്സ്ഫോർഡ് വാക്സിന് സാധാരണ റഫ്രിജറേറ്റർകൾ മതി. കാരണം ഇവ സൂക്ഷിക്കുന്നതിന് രണ്ട് മുതൽ എട്ട് ഡിഗ്രി സെൽഷ്യസ് വരെ താപനിലയാണ് ആവശ്യമുള്ളത്,

നാം പുതിയയിനം അതിതീവ്ര വ്യാപന ശേഷിയുള്ള കൊറോണവൈറസ് കളിൽ ഓക്സ്ഫോർഡ് വാക്സിൻ ഫലപ്രദമാണെന്ന് ഔദ്യോഗികവൃത്തങ്ങൾ അറിയിച്ചതായി പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. മറ്റു വാക്സിനുകള് അപേക്ഷിച്ച് ച്ച ഇവ സുരക്ഷിതവും പാർശ്വഫലങ്ങൾ കുറവാണെന്നും റിപ്പോർട്ടിൽ പറയുന്നുണ്ട്