ഉമ്മൻചാണ്ടിയെ ബെംഗളൂരുവിലേക്ക് കൊണ്ടുപോകും

മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയെ വിദഗ്ദ ചികിത്സക്കായി  ബെംഗളൂരുവിലേക്ക് കൊണ്ട് പോകും. എഐസിസി ഏർപ്പാടാക്കിയ പ്രത്യേക വിമാനത്തിലാണ് അദ്ദേഹത്തെ ബെംഗളൂരുവിലേക്ക് കൊണ്ടുപോകുന്നതെന്ന് മകൻ ചാണ്ടി ഉമ്മൻ അറിയിച്ചു. നിംസ് ആശുപത്രിയില്‍ കഴിയുന്ന അദ്ദേഹത്തിന്‍റെ ന്യൂമോണിയ ഭേദമായി. ചികിത്സയിൽ കഴിയുന്ന ഉമ്മൻ ചാണ്ടിയെ കോൺഗ്രസ് അദ്ധ്യക്ഷൻ്റെ നിർദേശ പ്രകാരം എഐസിസി ജനറൽ സെക്രട്ടറി കെസി വേണുഗോപാൽ സന്ദർശിച്ചിരുന്നു

ചികിത്സയുമായി ബന്ധപ്പെട്ട് ചിലർ വ്യാജ രേഖ ഉണ്ടാക്കിയതായി മകൻ ചാണ്ടി ഉമ്മൻ പറഞ്ഞു. കുടുംബം ഉമ്മൻ ചാണ്ടിക്ക് കൃത്യമായ ചികിത്സ നൽകുന്നില്ലെന്നുള്ള വ്യാജ വാർത്തകളാണ് പുറത്തുവരുന്നത്. പല കാര്യങ്ങളും വ്യാജമാണ്. എന്തിനാണ് തങ്ങളുടെ കുടുംബത്തോട് ക്രൂരത എന്ന് അറിയില്ല. ഇത്തരം സമീപനം ശരിയല്ലെന്നും ചാണ്ടി ഉമ്മൻ പറഞ്ഞു.