കുവൈറ്റ് സിറ്റി – സമുദായാചാര്യന്‍ മന്നത്ത് പത്മനാഭന്റെ 143-ാം മന്നംജയന്തി ആഘോഷം നായർ സർവീസ് സൊസൈറ്റി കുവൈറ്റിന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്നു. 2020 ഫെബ്രുവരി 14 വെള്ളിയാഴ്ച വൈകിട്ട് 4 മണിക്ക് SABAH AL SALEM, KHALIDIYA UNIVERSITY ഹാളിൽ നടക്കുന്ന പരിപാടിയില്‍ പ്രിൻസിപ്പൽ സെക്രട്ടറി ഡോക്ടർ രാജു നാരായണ സ്വാമി വിശിഷ്ട അതിഥിയായി പങ്കെടുക്കുമെന്ന് ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. മത്സര പരീക്ഷകളിൽ ഉന്നത വിജയം കരസ്ഥമാക്കിയ കുട്ടികള്‍ക്കായുള്ള സ്വർണ്ണ മെഡലും മന്നം ജയന്തി പുരസ്കാരവും സാംസ്കാരിക സമ്മേളന വേദിയില്‍ നല്കി ആദരിക്കും.
ലോകപ്രശസ്ത മൃദംഗ വിദ്വാനായ, 5 ഗിന്നസ് റെക്കോർഡ്കളോടെ കലാരംഗത്തു ശോഭിക്കുന്ന Dr കുഴൽമന്ദം രാമകൃഷ്ണന്റെ നേതൃത്വത്തിൽ നടത്തുന്ന Mridu Tharang Fusion & Melodies എന്ന സംഗീത നിശയിൽ പിന്നണി ഗായകൻ ശ്രീനാഥ്, പിന്നണിഗായിക പാർവതി മേനോൻ,അഷ്ടപദി & ഇടക്ക ജ്യോതിദാസ് വയലിനിസ്റ്റ് ആദർശ്, കീബോർഡ് ബാബു,ഓടകുഴൽ ശ്രീഹരി,റിഥം പാഡ് കണ്ണൻ തുടങ്ങിയ പ്രമുഖ കലാകാരൻമാർ അവതരിപ്പിക്കുന്ന മ്യൂസിക്കല്‍ ഫ്യൂഷന്‍ അരങ്ങേറും. കൂടാതെ കോമഡി ഉത്സവം ഫെയിം സതീഷ് പാലക്കാട് അവതരിപ്പിക്കുന്ന മിമിക്രിയും ചടങ്ങിന് മാറ്റു കൂട്ടും.
2020 ജനുവരി 24 വെള്ളിയാഴ്ച നടത്താനിരുന്ന 143മത് മന്നം ജയന്തി ആഘോഷങ്ങൾ ചില സാങ്കേതിക കാരണങ്ങളാൽ മാറ്റിവച്ചിരുന്നു. വിതരണം ചെയ്തിരുന്ന പ്രവേശനപാസ്സുകൾ പ്രസ്തുത പരിപാടിക്ക് ഉപയോഗിക്കാവുന്നതാണെന്ന് സംഘാടകര്‍ അറിയിച്ചു.
2020 ഫെബ്രുവരി 15 ഉച്ചക്ക് 2മണി മുതല്‍ ഡോ.രാജു നാരായണസ്വാമി വിദ്യാര്‍ത്ഥികള്‍ക്കായി ഒരുക്കിയിട്ടുള്ള പഠനക്ലാസ് അബ്ബാസിയ സ്മാർട്ട് ഇന്ത്യൻ സ്കൂൾ ഓഡിറ്റോറിയത്തിൽ നടക്കും. വ്യക്തിത്വ വികസനവും ഉന്നത വിദ്യാഭ്യസത്തിലെ പുതിയ അവസരങ്ങളും എന്നവിഷയത്തിൽ സംഘടിപ്പിച്ചിട്ടുള്ള പഠനക്ലാസില്‍ എല്ലാ രക്ഷിതാക്കളും കുട്ടികളോടൊപ്പം പങ്കെടുക്കണ മെന്നും ഉന്നത വിദ്യാഭ്യസത്തിലെ പുത്തൻപ്രവണതകളും സാധ്യതകളും മനസിലാക്കാനുള്ള ഈ അവസരം വിനിയോഗിക്കണമെന്നും ഭാരവാഹികള്‍ അറിയിച്ചു.
പ്രസിഡന്റ് പ്രസാദ് പത്മനാഭന്, ജനറല്‍ സെക്രട്ടറി സജിത്ത് സി നായര്‍, ട്രഷറര്‍ ഹരികുമാര്‍ എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.