കുവൈത്ത് സിറ്റി: ഈ വർഷം കുവൈറ്റിൽ നിന്നും ഹജ്ജിന് പുറപ്പെടുന്നവർക്ക് കെ.എ.ജി കുവൈറ്റ് യാത്രയയപ്പ് സംഘടിപ്പിച്ചു.ഫർവാനിയ ഷെഫ് നൗഷാദ് ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ കെ ഐ ജി പ്രസിഡന്റ് അൻവർ സഈദ് അധ്യക്ഷത വഹിച്ചു. കെ.എ.ജി വൈസ് പ്രസിഡന്റ് ഷെരീഫ്.പി ടി,സെക്രട്ടറി സിറാജ് സ്രാമ്പിക്കൽ,നിയാസ് ഇസ്ലാഹി, അബ്ദുറസാഖ് നദവി ട്രഷറർ ഷാഫി പിടി എന്നിവർ എന്നിവർ ആശംസകൾ നേർന്ന് സംസാരിച്ചു, മറുപടി പ്രസംഗം നിർവഹിച്ചുകൊണ്ട് ഹജ്ജ് സംഘം അമീർ ഫൈസൽ മഞ്ചേരി, ഡോക്ടർ അമീർഅഹ്മദ്, മുസ്തഫ ഹംസ പയ്യന്നൂർ, അബ്ദുറഹിമാൻ, ഡോ:അദ്ബുൽ ഹമീദ്, ഷംസീർ, അസിസ്റ്റന്റ് അമീർ ഫിറോസ് ഹമീദ് എന്നിവർ സംസാരിച്ചു. കെ ഐ ജി ജനറൽ സെക്രട്ടറി സാബിക് യൂസഫ് സ്വാഗതം ആശംസിച്ച ചടങ്ങിൽ അബ്ദുൾ ബാസിത് പാലാറ ഖിറാഅത്തും സി പി നൈസാം നന്ദി പ്രസംഗവും നടത്തി.

































