കുവൈറ്റ് വ്യോമയാന പ്രദർശനം: ജനുവരി 15 മുതൽ 18 വരെ

കുവൈറ്റ് : രാജ്യത്തെ ഈ വർ‌ഷത്തെ വ്യോമയാന പ്രദർശമനം ജനുവരി 15 മുതൽ 18 വരെ. ‘വിഷൻ 2035’പദ്ധതിയുടെ ഭാഗമായി വിദേശ നിക്ഷേപകരെ ആകർഷിക്കാൻ കൂടി ലക്ഷ്യമിട്ടാണ് ഇത്തവണത്തെ പ്രദർശനം സംഘടിപ്പിക്കുന്നത്.

കുവൈറ്റ് അമീർ ഷെയ്ഖ് സബാഹ് അൽ അഹമ്മദ് അൽ ജാബിർ അൽ സബാഹിന്റെ രക്ഷകർതൃത്തിലാണ് പരിപാടി, കുവൈറ്റ് അന്തരാഷ്ട്ര വിമാനത്താവളത്തിന് അനുബന്ധമായുള്ള അമീരി എയർപോർട്ടിലാണ് സംഘടിപ്പിക്കുന്നത്. വിമാനങ്ങളുടെ അഭ്യാസ പ്രകടനങ്ങൾക്ക് പുറമെ വി​മാ​ന​ങ്ങ​ൾ, ഹെ​ലി​കോ​പ്​​ട​റു​ക​ൾ, എ​ൻ​ജി​ൻ, നാ​വി​ഗേ​ഷ​ൻ ഉ​പ​ക​ര​ണ​ങ്ങ​ൾ എ​ന്നി​വ​യു​ടെ പ്ര​ദ​ർ​ശ​ന​വു​മു​ണ്ട്.

പ്രദര്‍ശനത്തിന്റെ ആദ്യ രണ്ട് ദിവസങ്ങളിൽ പൊതുജനങ്ങൾക്ക് പ്രവേശനമില്ല. ആദ്യദിനം വിഐപികൾക്കും ര​ണ്ടാം ദി​വ​സം മ​ന്ത്രി​മാ​ർ, സ​ർ​ക്കാ​ർ വ​കു​പ്പു​ക​ൾ, ക​മ്പ​നി​ക​ൾ എന്നിവർക്കാണ് പ്രവേശനം.മൂന്നാം ദിനം മുതൽ പൊതുജനങ്ങൾക്കും ഷോ കാണാൻ അവസരമുണ്ടാകും. പ്ര​തി​രോ​ധ മ​ന്ത്രാ​ല​യം, ആ​ഭ്യ​ന്ത​ര മ​ന്ത്രാ​ല​യം, അ​മീ​രി ദി​വാ​ൻ, സി​വി​ൽ ഏ​വി​യേ​ഷ​ൻ വ​കു​പ്പ്, വാ​ർ​ത്താ​വി​നി​മ​യ ​മ​ന്ത്രാ​ല​യം എ​ന്നി​വ​യു​ടെ സം​യു​ക്​​ത സ​ഹ​ക​ര​ണ​ത്തി​ലാ​ണ്​ പ​രി​പാ​ടി. പ്രദർശനത്തിനൊപ്പം സെമിനാറുകളും മറ്റ് വൈജ്ഞാനിക പരിപാടികളും സംഘടിപ്പിക്കും.