ദുബായ്: ഷോപ്പിംഗ് ഫെസ്റ്റിവലിൽ ഇരട്ട സമ്മാനം നേടിയതിന്റെ സന്തോഷത്തിലാണ് തിരുവനന്തപുരം സ്വദേശികളായ മീനാക്ഷി സുനിലും മകൾ അർച്ചനയും. ബംഗളൂരുവിൽ താമസിക്കുന്ന മീനാക്ഷി ഭർത്താവിനെ കാണാനായാണ് മകൾക്കൊപ്പം ദുബായിലെത്തിയത്. ഇവിടെ ഗോൾഡ് സൂക്കിലെ ഒരു ജ്വല്ലറിയിൽ നിന്ന് സ്വർണ്ണം വാങ്ങിയിരുന്നു. ഷോപ്പിംഗ് ഫെസ്റ്റിവലിൻറെ ഭാദഗമായി കൂപ്പണുകളും പൂരിപ്പിച്ച് നൽകിയിരുന്നു.
എന്നാൽ പിന്നീട് സമ്മാനം നേടിയെന്ന വിളിയായിരുന്നു ഇവരെ തേടിയെത്തിയത്. രണ്ട് നറുക്കെടുപ്പുകളിലായി അമ്മയ്ക്കും മകൾക്കും കൂടി 25 പവനാണ് സമ്മാനമായി ലഭിച്ചത്. ദുബായ് ഇക്കണോമിക് ഡിപ്പാർട്ട്മെന്റ് പ്രതിനിധി ഫതല്ലാഹ് അബ്ദുല്ല, ഇവർ സ്വർണം വാങ്ങിയ മലബാർ ഗോൾഡ് ആൻഡ് ഡയമണ്ട് ഗോൾഡ് സൂക്ക് ബ്രാഞ്ച് ഹെഡ് മുനീർ അബൂബക്കർ എന്നിവരിൽനിന്ന് സ്വർണ നാണയങ്ങൾ ഏറ്റുവാങ്ങി.