ജിസിസി ഉച്ചകോടി നാളെ; രാജ്യങ്ങൾ തമ്മിലുള്ള പ്രതിസന്ധി പരിഹരിക്കും എന്ന പ്രതീക്ഷയിൽ കുവൈത്ത്

0
11

കുവൈത്ത് സിറ്റി: നാളെ സൗദിയിൽ വച്ചു നടക്കുന്ന ജിസിസി ഉച്ചകോടിയിൽ ഖത്തറും സൗദി സഖ്യ രാജ്യങ്ങളും തമ്മിലുള്ള പ്രശ്നങ്ങൾക്ക് പരിഹാരമാകും എന്ന പ്രതീക്ഷയിലാണ് കുവൈത്ത്. സൗദിയുടെ നേതൃത്വത്തിൽ ഖത്തറിന് മേൽ ഉപരോധം ഏർപ്പെടുത്തിയ നാൾമുതൽ കുവൈത്ത് പ്രശ്നപരിഹാരത്തിന് നയതന്ത്രതലത്തിൽ ഇടപെടുന്നുണ്ട്. 41 ആമത് ജിസിസി സമ്മിറ്റിന് മുന്നോടിയായി കുവൈത്ത് അമീർ സൗദി,ഖത്തർ,യുഎഇ, ഈജിപ്ത്, ഒമാൻ, ബഹ്റൈൻ എന്നീ രാജ്യങ്ങളിലെ ഭരണാധികാരികളുമായ് കത്ത് മുഖേന ആശയവിനിമയം നടത്തിയിരുന്നു. ഏവരും അനുകൂലമായി പ്രതികരിച്ചതായാണ് റിപ്പോർട്ട്. ജിസിസി രാജ്യങ്ങൾക്കിടയിലെ പ്രതിസന്ധി പരിഹരിക്കുന്നതിന് കുവൈത്ത് നടത്തിയ ഇടപെടലുകളെ ലോകരാജ്യങ്ങൾ പ്രശംസിച്ചിരുന്നു