സൗദി ഇന്ത്യക്ക് ഏർപ്പെടുത്തിയ യാത്രാ വിലക്ക് തുടരും

റിയാദ്: പുതിയ ഇനം കോവിഡ് വ്യാപനത്തിൻ്റെ
പശ്ചാത്തലത്തിൽ ഏർപ്പെടുത്തിയിരുന്ന യാത്രാനിരോധനം സൗദി പിൻവലിച്ചെങ്കിലും ഇന്ത്യയിൽ നിന്ന് വിമാനങ്ങൾക്ക് നേരിട്ടുള്ള യാത്രാ നിരോധനം തുടരും. കോവിഡ് വ്യാപനത്തെ തുടർന്ന് ആദ്യഘട്ടത്തിൽ വിമാന സർവീസുകൾക്ക് ഏർപ്പെടുത്തിയ നിരോധനം സെപ്റ്റംബറിൽ പിൻവലിച്ചതിനു ശേഷവും ഇന്ത്യ, ബ്രസീൽ, അർജൻറീന എന്നീ രാജ്യങ്ങൾക്ക് ഏർപ്പെടുത്തിയ വിലക്ക് പിൻവലിച്ചിരുന്നില്ല. ഇന്ത്യയിൽ നിന്നും സൗദിയിലേക്ക് വരുന്ന യാത്രക്കാർ കാർ മറ്റൊരു രാജ്യത്ത് 14 ദിവസത്തെ അതെ പൂർത്തിയാക്കണം അതിനുശേഷം കോവിഡ് ഇല്ല എന്ന് തെളിയിക്കുന്ന RTPCR ടെസ്റ്റ് റിസൾട്ടുമായി വേണം രാജ്യത്ത് തിരിച്ചെത്താൻ.