ഫവാസ് മഹ്‌മൂദിന് യു എ ഇ ഗോൾഡൻ വിസ 

യു എ യിൽ ബിസിനസ്  നടത്തുന്ന യുവ സംരഭകൻ  ഫവാസ് മെഹമ്മൂദിന് യുഎഇ ഗോൾഡൺ വിസ അനുവദിച്ചു. കാസറഗോഡ് ജില്ലയിലെ കാഞ്ഞങ്ങാട് സ്വദേശിയാണ് ഫവാസ്. . . ഫവാസ് 2015 ൽ തന്റെ സംരംഭകത്വം ആരംഭിച്ചത്. ജിസിസി യിൽ ഗോവട്ടെ ബ്രാൻഡിന്റെ ഒപ്റ്റിക്കൽ ഫ്രെയിമുകളുടെയും സൺഗ്ലാസുകളുടെയും ഡിസ്ട്രിബ്യൂഷൻ നടത്തി. നിലവിൽ ഇ-കൊമേഴ്‌സ്, റീട്ടെയിൽ, മൊത്തവ്യാപാരം, എന്നിവയിൽ ബിസിനസ് വിപുലീകരിക്കുന്നു. കുവൈത്തിലെ പ്ലസ് ടു  പഠനത്തിന് ശേഷം ലണ്ടനിൽ നിന്ന് എ സി സി എ  യും  സിഎഫ്‌എയും പൂർത്തിയാക്കിയ ശേഷമാണ് ഫവാസ് മഹമൂദ്ദ് ബിസിനസ് രംഗത്ത്   തൻ്റെതായ ഒരിടം കെട്ടിപ്പടുക്കാൻ ആരംഭിച്ചത്.  പ്രമുഖ വ്യവസായിയും ജീവകാരുണ്യ പ്രവർത്തകനായ മഹമൂദ് അബ്ദുല്ലയുടെ  (അപ്സര മഹമൂദ്)  മകനാണ് . കുവൈത്തിലും നാട്ടിലുമായി നിരവധി ബിസിനസ് സ്ഥാപങ്ങൾ അദ്ദേഹം നടത്തുന്നു.