സുരക്ഷയിൽ ആശങ്ക: കുവൈറ്റിലേക്ക് പുതുതായി തൊഴിലാളികളെ അയക്കില്ലെന്ന് ഫിലിപ്പൈൻസ്

0
6
പ്രതീകാത്മ ചിത്രം

കുവൈറ്റ്: കുവൈറ്റിലേക്ക് ഇനി ഗാർഹികത്തൊഴിലാളികളെ അയക്കില്ലെന്ന് വ്യക്തമാക്കി ഫിലിപ്പൈന്‍സ്. ഫിലിപ്പൈന്‍സിൽ നിന്ന് ഗാർഹികത്തൊഴിലിനായെത്തുന്നവരുടെ നേർക്ക് അതിക്രമം വർധിച്ച സാഹചര്യത്തിലാണ് പുതിയ തീരുമാനമെന്നാണ് ഫിലിപ്പൈൻ ലേബർ സെക്രട്ടറി സി​ൽ​വ​സ്​​റ്റ​ർ ബെ​ല്ലോ പറഞ്ഞത്.

സ്പോൺസറുടെ വീട്ടിൽ നിന്നും അതിക്രമം നേരിടേണ്ടി വന്ന ഫിലിപ്പൈനിൽ നിന്നുള്ള ജീ​നെ​ലി​ൻ പ​ഡേ​ണ​ൽ വി​ല്ലാ​വെ​ൻ​ഡെ എന്ന ഗാർഹികത്തൊഴിലാളി കുറച്ച് ദിവസം മുമ്പ് കുവൈറ്റിൽ മരിച്ചിരുന്നു. ഇതിന് പിന്നാലെ സംഭവത്തെ ശക്തമായി അപലപിച്ച് ഫിലിപൈൻ വിദേശകാര്യ മന്ത്രാലയം രംഗത്തെത്തിയിരുന്നു. ഇതിന് തുടർച്ചയായാണ് കുവൈറ്റിലേക്ക് പുതിയതായി ഗാർഹിക തൊഴിലാളികളെ അയക്കില്ലെന്ന് പ്രഖ്യാപനം വന്നിരിക്കുന്നത്. ‌‌‌‌

ജീ​നെ​ലി​ന്റെ മരണത്തിന്റെ അന്വേഷണ പുരോഗതി കാത്തിരിക്കുകയാണെന്നും തൃപ്തികരമല്ലെങ്കിൽ കുവൈത്തിലെ മുഴുവൻ ഫിലിപ്പൈൻ തൊഴിലാളികളെയും തിരികെ വിളിക്കുമെന്നും അധികൃതർ വ്യക്തമാക്കിയിട്ടുണ്ട്. നിലവിൽ ഗാർഹികത്തൊഴിലാളികൾക്ക് മാത്രമാണ് വിലക്കെന്നും കൊ​ല്ല​പ്പെ​ട്ട തൊ​ഴി​ലാ​ളി​ക്ക്‌ നീ​തി ല​ഭ്യ​ക്കു​ന്ന​തി​ൽ സ​ർ​ക്കാ​ർ വീ​ഴ്ച വ​രു​ത്തി​യാ​ൽ സ​മ്പൂ​ർ​ണ നി​രോ​ധ​നം ഏ​ർ​പ്പെ​ടു​ത്തു​മെ​ന്ന്​ കു​വൈ​ത്ത്‌ അ​ധി​കൃ​ത​ർ​ക്ക്‌ സ​ന്ദേ​ശം അ​യ​ച്ച​താ​യും ഫിലിപ്പൈൻ ലേബർ സെക്രട്ടറി അറിയിച്ചിട്ടുണ്ട്.