സ്കൂളുകളുടെ പ്രവർത്തനം; ആരോഗ്യ മന്ത്രാലയം ഇരട്ടത്താപ്പ് നടത്തുന്നതായി ആരോപണം

കുവൈത്ത് സിറ്റി: ആരോഗ്യ മന്ത്രാലയ യ അധികൃതരുടെ അംഗീകാരം നേടിയ ശേഷം കുവൈത്തിലെ വിദേശ സ്വകാര്യ സ്കൂളുകൾക്കുള്ളിൽ വിദ്യാർത്ഥികൾക്കായി പേപ്പർ ടെസ്റ്റുകൾ സംഘടിപ്പിക്കാൻ തുടങ്ങി, അതേസമയം ആരോഗ്യ മന്ത്രാലയം പൊതുവിദ്യാലയങ്ങൾക്ക് കോവിഡ് മാനദണ്ഡങ്ങൾ അനുസരിച്ച് വിദൂര വിദ്യാഭ്യാസം തുടരുന്നതിനുള്ള ചട്ടങ്ങൾ കർശനമായി പാലിക്കുന്നുണ്ട്. മന്ത്രാലയം സ്വകാര്യ സ്കൂളുകളോടും പൊതുവിദ്യാലയങ്ങളോടും രണ്ടുതരം നിലപാടാണ് സ്വീകരിക്കുന്നത് എന്ന ആരോപണമാണ് ഇവിടെ ശക്തമാകുന്നത്.
ചില വിദേശ സ്കൂളുകളിൽ നിന്ന് പേപ്പർ അധിഷ്ഠിത പരീക്ഷകൾക്കായി അനുമതി തേടി ഔദ്യോഗിക കത്ത് ലഭിച്ചതായി വിദ്യാഭ്യാസ മന്ത്രാലയ അധികൃതർ വിശദീകരിച്ചു. ഇല അടിയന്തര കോവിഡ മാനദണ്ഡങ്ങളും പാലിച്ചുകൊണ്ട് ആയിരിക്കും പരീക്ഷകൾ നടത്തുക എന്നാണ് സ്കൂളുകൾ അറിയിച്ചിരുന്നു ഇവർ പറയുന്നു . വിദ്യാഭ്യാസ-ആരോഗ്യ മന്ത്രാലയങ്ങളുടെ അനുമതിയോടെയാണ് സ്വകാര്യ സ്കൂളുകൾ പരീക്ഷകൾ നടത്തുന്നത് എന്ന് പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.

പൊതുവിദ്യാലയങ്ങളിലെ വിദ്യാർത്ഥികൾക്ക് പേപ്പർ അധിഷ്ഠിത പരീക്ഷകൾ നടത്താൻ അംഗീകാരം നൽകണമെന്ന് വിദ്യാഭ്യാസ മന്ത്രാലയം നേരത്തെ ആരോഗ്യ മന്ത്രാലയത്തിന് നിരവധി അഭ്യർത്ഥനകൾ സമർപ്പിച്ചിരുന്നുവെങ്കിലും ഇവ നിരസിക്കപ്പെട്ടു. പരമ്പരാഗത വിദ്യാഭ്യാസത്തിലേക്ക് മടങ്ങിവരുന്നതിനും എല്ലാ ആരോഗ്യ സുരക്ഷകൾ ഉൾക്കൊള്ളുന്ന ഒരു സംവിധാനം രൂപീകരിച്ചുകൊണ്ടുള്ള സംയോജിത പദ്ധതി ആരോഗ്യ മന്ത്രാലയത്തിനു മുൻപിൽ വിദ്യാഭ്യാസ മന്ത്രാലയം അവതരിപ്പിച്ചുവെങ്കിലും നിരാകരിക്കുകയായിരുന്നു. അതേസമയം പേപ്പർ അധിഷ്ഠിത പരീക്ഷകൾ നടത്താൻ അംഗീകാരം നേടിയെടുക്കാൻ സ്വകാര്യ വിദേശ സ്കൂളുകൾക്ക് സാധിച്ചു.