മന്ത്രി ഡോ. എസ്. ജയ്‌ശങ്കർ വെള്ളിയാഴ്ച ഇന്ത്യൻ സമൂഹത്തെ അഭിസംബോധന ചെയ്യും

0
5

കുവൈത്ത് സിറ്റി :ഇന്ത്യൻ വിദേശകാര്യ മന്ത്രി ഡോ. എസ്. ജയ്‌ശങ്കർ ജൂൺ 11 വെള്ളിയാഴ്ച കുവൈത്തിലെ ഇന്ത്യൻ സമൂഹത്തെ അഭിസംബോധന ചെയ്യും. വെള്ളിയാഴ്ച വൈകുന്നേരം 6 മണിക്ക് മന്ത്രിയുമായുള്ള വെർച്വൽ ആശയവിനിമയത്തിൽ എല്ലാ ഇന്ത്യക്കാരായ പ്രവാസികൾക്കും പങ്കെടുക്കാം .ഫേസ്ബുക്ക്, ട്വിറ്റർ, യൂട്യൂബ് എന്നിവയുൾപ്പെടെയുള്ള ഇന്ത്യൻ എംബസിയുടെ സോഷ്യൽ മീഡിയ പേജുകളിൽ വെർച്വൽ മീറ്റിംഗ് തത്സമയം സംപ്രേഷണം ചെയ്യും.

മൂന്ന് ദിവസത്തെ ഔദ്യോഗിക സന്ദർശനത്തിനായി മന്ത്രി ഡോ. എസ്. ജയ്‌ശങ്കർ ഇന്ന് വൈകീട്ട് കുവൈത്തിലെത്തും. മന്ത്രി കുവൈറ്റ് അധികൃതരുമായി ഉന്നതതല യോഗങ്ങൾ നടത്തും. പ്രധാനമന്ത്രിയുടെ നരേന്ദ്രമോദി കുവൈത്തിലെ അമീറിന് കൊടുത്തയച്ച കത്തും അദ്ദേഹം കൈമാറും. ഡോ. എസ്. ജയ്‌ശങ്കർ വിദേശകാര്യ മന്ത്രിയായി ചുമതലയേറ്റ ശേഷം ആദ്യമായാണ് കുവൈത്ത് സന്ദർശിക്കുന്നത്.