കുവൈത്തിൽ 49,000 വിദ്യാർഥികൾ പന്ത്രണ്ടാം ക്ലാസ് പരീക്ഷയെഴുതി

0
5

കുവൈത്ത് സിറ്റി: കുവൈത്തിൽ എല്ലാ വിദ്യാഭ്യാസ ജില്ലകളിലുമായി 49000ത്തിലധികം വിദ്യാർഥികൾ പന്ത്രണ്ടാം ക്ലാസ് പരീക്ഷയെഴുതി. സെക്കൻഡറി മിഡിൽ സ്കൂളുകൾ ഉൾപ്പെടെ 321 സ്കൂളുകളിലായാണ് കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചു കൊണ്ട് വിദ്യാർഥികൾ പരീക്ഷയെഴുതിയത്. മിഥുൻ ഫാൻസ് മന്ത്രാലയത്തിലെ ഉന്നത ഉദ്യോഗസ്ഥർ ഉൾപ്പെടെയുള്ള സംഘം സ്കൂളുകളിൽ ആരോഗ്യ ആവശ്യകതകൾ പാലിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തുന്നതിനായി രാവിലെ മുതൽ പരിശോധനകൾ നടത്തിയിരുന്നു.