ജൂൺ 18 മുതൽ ലണ്ടൻ ഹീത്രൂ വിമാനത്താവളത്തിലേക്ക് ജസീറ എയർവേയ്‌സ് നേരിട്ടുള്ള വിമാന സർവ്വീസ് ആരംഭിക്കും

ജൂൺ 18 വെള്ളിയാഴ്ച മുതൽ ലണ്ടനിലെ ഹീത്രൂ വിമാനത്താവളത്തിലേക്ക് നേരിട്ടുള്ള വിമാന സർവീസ് നടത്തുമെന്ന് ജസീറ എയർവേയ്‌സ് അറിയിച്ചു.എല്ലാ വെള്ളിയാഴ്ചയും കമ്പനി നേരിട്ടുള്ള ഫ്ലൈറ്റ് സർവീസുകൾ നടത്തുമെന്നും, യാത്രാ നിയന്ത്രണങ്ങൾ ലഘൂകരിക്കുന്നതിന് അനുസരിച്ച് ഫ്ലൈറ്റുകളുടെ എണ്ണം വർദ്ധിപ്പിക്കുമെന്നും കമ്പനി അധികൃതർ വ്യക്തമാക്കി.